പ്ലസ്ടുവോ ബിരുദമോ ഉണ്ടോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അറ്റൻഡന്റാകാം
IIMK: അറ്റൻഡന്റ്
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ ഒാഫിസ് അറ്റൻഡന്റ് ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം, 2 വർഷ പരിചയം. ∙പ്രായപരിധി: 28.
ശമ്പളം: 18,300.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ ഒരു മൾട്ടി ടാസ്കിങ് അറ്റൻഡന്റ് ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം
യോഗ്യത: ബികോം/തത്തുല്യം, ഇംഗ്ലിഷ് ഫ്ളുവൻസി, എംഎസ് ഓഫിസ്, ടാലി അറിവ്. പ്രായപരിധി: 35. ∙ശമ്പളം: 21,900. www.iimk.ac.in
NIT: പ്രോജക്ട് അസോഷ്യേറ്റ്/ജെആർഎഫ്
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ ഒരു പ്രോജക്ട് അസോഷ്യേറ്റിന്റെ കരാർ നിയമനം. ഏപ്രിൽ 2 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ ഏപ്രിൽ 3നു നടക്കും.
എൻഐടിയിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ഒരു ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 6 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ ഏപ്രിൽ 9നു നടക്കും.