ഹരിത കർമസേനയിൽ ഡ്രൈവർ, നാഷനല്‍ ആയുഷ് മിഷനിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കർ, ആശുപത്രികളിൽ ലാബ് ടെക്നിഷ്യൻ ഉൾപ്പെടെ ഒഴിവുകളിൽ ഇപ്പോൾ അവസരം
യോഗ്യതയുണ്ടായിട്ടും ആഗ്രഹിച്ച ജോലി നേടാൻ അവസരങ്ങൾ ഇല്ലെന്നാണോ? നിരാശരാകേണ്ട, വിവിധ സർക്കാർ ഒാഫിസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക. തസ്തികകളും ഒഴിവുകളും ചുവടെ;
ഡ്രൈവർ
മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തിലെ ഹരിത കർമസേന ഡ്രൈവർ തസ്തികയിൽ ഒഴിവ്. തദ്ദേശവാസികൾക്ക് മുൻഗണന. ഏപ്രിൽ 30നകം അപേക്ഷിക്കുക. 0484–2462237.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കർ
കൊല്ലം നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോട്ടിങ് യൂണിറ്റിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) ഒഴിവ്. യോഗ്യത: കംപ്യൂട്ടർ പരിജ്ഞാനമുള്ള ഫിസിയോതെറപ്പി അസിസ്റ്റന്റ് അല്ലെങ്കില്‍ നഴ്‌സിങ് അസിസ്റ്റന്റ്. പ്രായപരിധി: 40. അപേക്ഷ മേയ് 3 നകം ലഭിക്കണം. വിലാസം: ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫിസ്, നാഷനല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫിസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി.ഒ., കൊല്ലം, 691 002. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. 0474–2082261.
ലാബ് ടെക്നിഷ്യൻ
പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത: ഡിഎംഎൽടി/ ബിഎസ്‌സി എംഎൽടി. ബയോഡേറ്റ ഏപ്രിൽ 30നകം ആശുപത്രി ഓഫിസിൽ ലഭിക്കണം.
ലാബ് ടെക്നിഷ്യന്‍ ട്രെയിനി
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ 6മാസ ലാബ് ടെക്നിഷ്യന്‍ ട്രെയിനി നിയമനം. 5 ഒഴിവ്. യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎല്‍ടി. സ്റ്റൈപ്പൻഡ്: 5000. പ്രായം: 18-35. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 26നു 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍ ഹാജരാവുക.
ടെലിഫോണ്‍ സൂപ്പര്‍വൈസര്‍
കണ്ണൂർ ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ്. ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവാണ്. യോഗ്യത: ഹയര്‍സെക്കൻഡറി/തത്തുല്യം, ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ഡിപ്ലോമ, ഇന്റര്‍നെറ്റ്/ഇ–മെയില്‍ സര്‍ട്ടിഫിക്കറ്റ്, ഇപിബിഎക്‌സ്, ഫാക്‌സ് മേഖലയില്‍ 5വര്‍ഷ
പ്രവൃത്തി പരിചയം. പ്രായം: 18-36. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മേയ് 9നകം പേര് റജിസ്റ്റര്‍ ചെയ്യുക.
പ്രോജക്ട് അസോഷ്യേറ്റ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഫ്റ്റ്) പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. യോഗ്യത: കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം. അഭിമുഖം മേയ് 2നു 9ന്.
∙യങ് പ്രഫഷനൽ 2 ഒഴിവ്. യോഗ്യത: ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഫിഷറീസ് ബിരുദം. അഭിമുഖം ഏപ്രിൽ 25 നു 9ന്. www.cift.res.in
അക്രഡിറ്റഡ് ഓവർസിയർ
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ അക്രഡിറ്റഡ് ഓവർസീയർ തസ്തികയിൽ ഒഴിവ്. യോഗ്യത: സിവിൽ എൻജിനീയറിങ്, ബിടെക്/ ഡിപ്ലോമ/ ഐടിഐ. അഭിമുഖം ഏപ്രിൽ 28നു 11ന് മൂവാറ്റുപുഴ വാഴപ്പിള്ളി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ.
അധ്യാപക ഒഴിവ്
എറണാകുളം
∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ അധ്യാപക തസ്തികകളിൽ ഒഴിവ്. അപേക്ഷ മേയ് 8നകം പനങ്ങാടുള്ള കുഫോസ് ഓഫിസിൽ ലഭിക്കണം. www.kufos.ac.in
∙ കോതമംഗലം കറുകടം മൗണ്ട് കാർമൽ കോളജിൽ സൈക്കോളജി, സോഷ്യൽവർക്ക്, ഫാഷൻ ഡിസൈൻ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഏപ്രിൽ 29നകം അപേക്ഷിക്കുക. mccstaffselection@gmail.com, 94960 62917.
∙ കാലടി ശ്രീശങ്കര കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി, കൊമേഴ്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കോളജ് വെബ്സൈറ്റിൽ (www.ssc.edu.in) ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ചു മേയ് 10നകം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുൾപ്പെടെ ഇ–മെയിൽ ചെയ്യുക. applications@ssc.edu.in. 0484–2462341.
കണ്ണൂർ
കടവത്തൂര്‍ എന്‍ഐഎ കോളജില്‍ അറബിക്, ഇംഗ്ലിഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക നിയമനം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി വിഭാഗത്തില്‍ മെയ് 8ന് 11 നും യു.ജി.സി വിഭാഗത്തില്‍ 12 നും അഭിമുഖം നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക. 94976 46864.
മലപ്പുറം
താനൂർ സിഎച്ച്എംകെഎം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ഇംഗ്ലിഷ് കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് റജിസ്റ്റർ ചെയ്തിട്ടുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ മേയ് 7 നകം ഇ–മെയിൽ (officetanur@gmail.com)/തപാൽ മുഖേനയോ നേരിട്ടോ ലഭിക്കണം. നെറ്റ്, പിഎച്ച്ഡിക്കാരുടെ അഭാവത്തിൽ പിജിയിൽ 55% മാർക്കുള്ളവരെ പരിഗണിക്കും. 0494-2582800. https://gctanur.ac.in