For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

മത്സ്യഫെഡ് ജില്ല ഓഫീസിലും, വനം വകുപ്പിലും ഒഴിവുകൾ; ഏപ്രിൽ ആദ്യവാരത്തിലെ സർക്കാർ ജോലികൾ അറിയാം

 മത്സ്യഫെഡ് ജില്ല ഓഫീസിൽ മെക്കാനിക്



മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള മെക്കാനിക് ഒഴിവിലേക്ക് നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്.  യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 10ന് മുൻപായി അപേക്ഷ നൽകാം. 


യോ​ഗ്യത: ഐ.ടി.ഐയും (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ) ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും വേണം.

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവ വേണം. 

അപേക്ഷ: ഉദ്യോഗാർഥികൾ അപേക്ഷകൾ അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 4ന് മുമ്പായി മത്സ്യഫെഡിന്റെ തിരുവനന്തുപരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ ഹാജരാക്കണം. വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഫെഡ് നെറ്റ് ഫാക്ടറി ബിൽഡിംഗ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം- 695008, ഫോൺ: 8590887012.

കേരള വനം വകുപ്പിൽ സാനിറ്റേഷൻ സ്റ്റാഫ്

കേരള വനം വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി: ഏപ്രിൽ 15.


സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ സ്വീപ്പർ

സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാംതരം വിജയിച്ച, ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സിനും 36 വയസ്സിനും ഇടയിലായിരിക്കണം. നിയമാനുസൃത വയസ്സിളവിന് അർഹതയുള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വയസ്സിളവ് അനുവദിക്കും. നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 15ന് വൈകിട്ട് 5നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-


കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 ലഭിക്കുംവിധം നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ അയക്കുകയോ ചെയ്യണം. കവറിനുപുറത്ത് സ്‌കോൾ-കേരള സ്വീപ്പർ നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain