For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ലാര്‍ക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അങ്കണവാടികളിൽ ഹെൽപർ...നിരവധി ഒഴിവുകൾ, പുത്തൻ അവസരങ്ങളുമായി ഒാൺലൈൻ/ഒാഫ്‌ലൈൻ തൊഴിൽമേളകളു

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ക്ലാര്‍ക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അങ്കണവാടികളിൽ ഹെൽപർ...നിരവധി ഒഴിവുകൾ, പുത്തൻ അവസരങ്ങളുമായി ഒാൺലൈൻ/ഒാഫ്‌ലൈൻ തൊഴിൽമേളകളു



വിവിധ ജില്ലകളിലെ സർക്കാർ ഒാഫിസുകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കാം. തസ്തികകളും യോഗ്യതകളും താഴെ;

ക്ലാര്‍ക്ക്, കൗണ്‍സലര്‍, നഴ്സ്

കണ്ണൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ക്ലാര്‍ക്ക്, കൗണ്‍സലര്‍, സ്റ്റാഫ് നഴ്സ്, കാറ്ററിങ് അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍ തസ്തികകളിൽ ദിവസവേതന നിയമനം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അപേക്ഷ എന്നിവ മേയ് 2 നു വൈകീട്ട് 4 വരെ സ്വീകരിക്കും. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തളം, പെരിങ്ങോം പിഒ, കണ്ണൂര്‍ 670 353. 88485 54706.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

മലപ്പുറം നിലമ്പൂർ പട്ടിക വർഗ വികസന പ്രോജക്ട് ഓഫിസ്, നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് എന്നിവിടങ്ങളിലെ സഹായി കേന്ദ്രയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: പത്താം ക്ലാസ്, മലയാളം, ഇംഗ്ലിഷ് ടൈപ്പിങ്, എംഎസ് ഓഫിസ്, ഡിസിഎ. പിജിഡിസിഎ ജയം. അപേക്ഷ, അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഏപ്രിൽ 29ന് 2നകം നിലമ്പൂർ ഐറ്റിഡിപി ഓഫിസിൽ ലഭിക്കണം. 0493–1220315.

ക്യാംപ് ഫോളോവർ

മലപ്പുറത്ത് മലബാർ സ്‌പെഷ്യൽ പൊലീസ് ബറ്റാലിയനിൽ കുക്ക്, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ, ധോബി വിഭാഗങ്ങളിൽ ക്യാംപ് ഫോളോവർമാരുടെ ദിവസവേതന നിയമനം. പ്രായോഗിക പരീക്ഷയും അഭിമുഖവും ഏപ്രിൽ 26ന് 11ന്. അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകളുമായി ഹാജരാവുക. ശമ്പളം: 18,225. 0483-2734921.

അങ്കണവാടി ഹെല്‍പര്‍

ആലപ്പുഴ വെളിയനാട് കാവാലം പഞ്ചായത്തിലെ അങ്കണവാടിയിൽ ഹെല്‍പര്‍ ഒഴിവ്. പ്രസ്തുത പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായംപരിധി:18-46. അർഹർക്ക് ഇളവ്. യോഗ്യത: പത്താം ക്ലാസ് പാസാകരുത്, എഴുത്തും വായനയും അറിഞ്ഞിരിക്കണം. അപേക്ഷ മേയ് 9ന് 5നകം വെളിയനാട് ഐസിഡിഎസ് ഓഫിസില്‍ ലഭിക്കണം. 0477–2754748.

അങ്കണവാടി കം ക്രഷ് ഹെല്‍പര്‍

പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം ക്രഷിൽ ഹെല്‍പർ ഒഴിവ്. പ്രായം 18-35. അപേക്ഷ ഫോം പുളിക്കീഴ് ശിശുവികസന പദ്ധതി ഒാഫിസില്‍ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 28. 0469–2610016.

സെക്യൂരിറ്റി

കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. വിമുക്തഭടന്മാർക്കാണ് അവസരം. ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് റജിസ്്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം ഏപ്രിൽ 28 ന് 5നകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ എത്തണം. പ്രായം: 50 നു താഴെ. 0497–2700069.

സെക്യൂരിറ്റി

കോട്ടയത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, സർക്കാർ/ സർക്കാർ ഇതര സ്ഥാപനങ്ങളിൽ 2വർഷ ജോലി പരിചയം, ശാരീരിക ക്ഷമത. പ്രായം: 25-45. ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിൽ ഈഴവ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. മേയ് 9നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി പേര് റജിസ്റ്റർ ചെയ്യുക

കുക്ക്

പാലക്കാട് അട്ടപ്പാടിയിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും കുക്ക് ഉള്‍പ്പെടെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ ദിവസവേതന നിയമനം. യോഗ്യത: 7 ക്ലാസ് ജയം, മതിയായ ആരോഗ്യക്ഷമത. അഭിമുഖം മേയ് 6നു 10ന് അട്ടപ്പാടി വട്ട് ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍. 0492–4254382.

പ്ലേസ്‌മെന്റ് ഡ്രൈവ്

കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 നു 10 മുതൽ 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്. അഡ്മിനിസ്‌ട്രേറ്റർ, ഓഫിസ് അസിസ്റ്റന്റ്, മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റർ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺസൽട്ടന്റ്, ഫീൽഡ് സെയിൽസ് ഓഫിസർ, അഡ്വൈസർ ആൻഡ് പിഡിഐ ട്രെയിനി, മെക്ക് ട്രെയിനി, സ്‌പെയർ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം.

രാവിലെ 9.30 ന് 3സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഹാജരാവുക. 0497–2703130.

ഓണ്‍ലൈന്‍ തൊഴില്‍മേള

ആലപ്പുഴ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ തൊഴില്‍മേള ഏപ്രില്‍ 24 മുതല്‍ 29 വരെ. സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലാണ് അവസരം.  പത്താംക്ലാസ്, പ്ലസ്ടു, ഐടിഐ, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായം: 18-40. 0479-2344301, 9446765246. സൗജന്യ റജിസ്‌ട്രേഷന്: https://forms.gle/zRGGim6XTHifJWan7.

Post a Comment

© Kerala job. All rights reserved. Developed by Jago Desain