എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ അവസരങ്ങൾ
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ അവസരങ്ങൾ
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേക്കാണ് നിയമനം.
അഭിമുഖം ഏപ്രിൽ 24ന് കായംകുളം ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രാവിലെ 9.30 ന് നടക്കും.
പ്ലസ്ടു, ബിരുദം, എംബിഎ, കമ്പ്യൂര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് ഡിപ്ലോമ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.
2) മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറെ നിയമിക്കുന്നു.
സിവില്‍ എന്‍ജിനീയറിംഗില്‍ ഐടിഐ / ഡിപ്ലോമ/ ബിടെക് എന്നിവയാണ് യോഗ്യത.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25.
3)മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്ക്ക് മാത്രമായി കുക്ക്, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ, ധോബി എന്നീ വിഭാഗങ്ങളിലേക്ക് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു.
ഏപ്രിൽ 26ന് രാവിലെ 11ന് മലപ്പുറം മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയൻ ആസ്ഥാനത്തു വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും.
തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാവണം.
പ്രതിദിനം 675 രൂപ നിരക്കിൽ പ്രതിമാസ പരമാവധി 18,225 രൂപയാണ് വേതനം