എട്ടാം ക്ലാസ് പാസായവരാണോ ? കേരളത്തില്‍ സര്‍ക്കാര്‍ ജോലി; സ്കോള്‍ കേരള വിളിക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോള്‍ കേരളയില്‍ എട്ടാം ക്ലാസുകാര്‍ക്ക് ജോലി. സ്‌കോള്‍ കേരളയുടെ ഹെഡ് ഓഫീസിലേക്ക് സ്വീപ്പര്‍മാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിയും, ഒഴിവുകളും
സ്‌കോള്‍ കേരള ഹെഡ് ഓഫീസിലേക്ക് സ്വീപ്പര്‍ നിയമനം. ആകെ 1 ഒഴിവാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകള്‍. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത
എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
ശാരീരികമായി ക്ഷമതയുണ്ടായിരിക്കണം.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 18 വയസിനും 58 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി, ബയോഡാറ്റ സഹിതം,
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന വിലാസത്തിലേക്ക് നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ അയക്കുക. കത്തിന് പുറത്ത് 'സ്‌കോള്‍ കേരള സ്വീപ്പര്‍ നിയമനത്തിനുള്ള അപേക്ഷ'എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 15 വൈകീട്ട് 5.00 ആണ്. വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. സംശയങ്ങള്‍ അത് വായിച്ച് തീര്‍ക്കുക.
വിജ്ഞാപനം: click
വെബ്‌സൈറ്റ്: click