വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ആകർഷകമായ ശമ്പളത്തിൽ ജോലി നേടാം
വനിത ശിശു വികസനവകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഓൺകാൾ അടിസ്ഥാനത്തിൽ പോക്സോ സപ്പോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
തസ്തികയും ഒഴിവും:
പോ- ക്സോ സപ്പോർട്ട് പേഴ്‌സൺ (10), സ്പെ ഷ്യൽ എജുക്കേറ്റർ (10), ട്രാൻസലേറ്റർ (10), ഇന്റർപ്രെട്ടേഴ്‌സ് (10)
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം, ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൾ, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
പ്രായപരിധി 2025 മാർച്ച് ഒന്നിന് 40 വയസ്സ് കവിയരുത്.
വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെ ൻ്റ് സ്‌ക്വയർ, ആലപ്പുഴ-1. അവസാ നതീയതി: ഏപ്രിൽ 7.
അപേക്ഷാ ഫോമിന്റെ മാതൃ കയ്ക്കും വിശദവിവരങ്ങൾക്കും വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റ് www.wcd.kerala.gov.in സന്ദർശിക്കുക. ഫോൺ: 0477-2241644.