ആശുപത്രിയിലും, ഹോസ്റ്റലിലും ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയുടെ ഓഫ്താല്‍മോളജി വിഭാഗത്തില്‍ ഒഫ്താല്‍മോളജി ട്രെയിനി തസ്തികയിലേക്ക് 10000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അംഗീകാരമുള്ള ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ അംഗീകാരമുള്ള ബിഎസ്സി ഒപ്റ്റോമെട്രി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഗവ അംഗീകൃത കോഴ്സ് പാസ്സ് ആയിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം മാര്‍ച്ച് 29 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഓഫീസിനു സമീപമുള്ള കണ്‍ട്രോള്‍ റൂമില്‍ രാവിലെ 11.00 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ആർ.സി.സിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിന്റെ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തൊറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിനായി ഏപ്രിൽ 2ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in .
വനിത മേട്രൻ തസ്തികയിൽ ഒഴിവ്
എൽ ബി എസ് ഐ ടി ഡബ്ല്യൂ എൻജിനിയറിങ് കോളേജ് പൂജപ്പുര ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത മേട്രനെ ആവശ്യമുണ്ട്. മിനിമം യോഗ്യത എസ്.എസ്.എൽ.സി ആണ്. മുൻപരിചയം ഉള്ളവർക്കു മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 9447140446, 9048546474.
ആശുപത്രിയിൽ കരാർ നിയമനം
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദമാണ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്‌സിൽ അല്ലെങ്കിൽ ഹിയറിങ് ഇംപെയേർഡ് അല്ലെങ്കിൽ ഇന്റലക്ച്വൽ ഡിസെബിലിറ്റി എന്നിവയിൽ ഡി.എഡ് എന്നിവയാണ് റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.എസ്‌സിയാണ് സൈക്കോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. തെറാപ്പിസ്റ്റ് തസ്തികയിൽ രാവിലെ 10 നും റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിൽ 11 നും സൈക്കോതെറാപ്പിസ്‌റ്റ് തസ്തികയിൽ ഉച്ചയ്ക്ക് 12 നുമാണ് അഭിമുഖം.
പ്രായപരിധി 18-36 (എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹതയുണ്ടായിരിക്കും). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ അഭിമുഖം
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം മാര്‍ച്ച് 25 ന് രാവിലെ 9:30 ന് എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നടക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുമായി നിശ്ചിത സമയത്തിനുളളില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ ഹാജരാകണം