For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നീന്തൽ പരിശീലകൻ, പരിശീലക വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ നാലിന്

Kerala jobs

 

നീന്തൽ പരിശീലകൻ, പരിശീലക വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ നാലിന്



ആലപ്പുഴ രാജാകേശവദാസ് നീന്തല്‍ കുളത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീന്തല്‍ പരിശീലകന്‍,പരിശീലക തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ നാലിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻ്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള 

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നേരിട്ട് ഹാജരാകണം.

യോഗ്യതകള്‍: 25 നും 45 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍, വനിതകള്‍ ആയിരിക്കണം അപേക്ഷകർ. എസ്എസ് എല്‍ സി പാസ്സായിരിക്കണം. അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച എന്‍ഐഎസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. 


ഏതെങ്കിലും നീന്തല്‍കുളത്തില്‍ നീന്തല്‍പരിശീലകന്‍, പരിശീലകയായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. അന്തരാഷ്ട്ര നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 

ഫോണ്‍: 0477 2253090, 9400901432

Post a Comment

© Kerala job. All rights reserved. Developed by Jago Desain