സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ജോലിയവസരം;
തൃപ്പൂണിത്തറ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
യോഗ്യത:
അമ്പത് വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം.
കാഴ്ച തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണം.
അംഗീകൃത ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം.
ശമ്പളം
തസ്തികയിലേക്ക് 600 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു.
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 26ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
സംശയങ്ങള്‍ക്ക് 04842777489, 04842776043
2.കുസാറ്റില്‍ അവസരം
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് കീഴില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ജോലിയൊഴിവ്. സ്റ്റോര്‍ കീപ്പര്‍, ടെക്‌നിഷ്യന്‍ ഗ്രേഡ് I, ഗ്രേഡ് II, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 16 ഒഴിവുകളാണുള്ളത്. സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് മാര്‍ച്ച് 29 വരെയും മറ്റു തസ്തികകളിലേക്ക് മാര്‍ച്ച് 25 വരെയും അപേക്ഷിക്കാം.
ഡിപ്പാര്‍ട്ട്‌മെന്റുകള്‍
പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി
അപ്ലൈഡ് കെമിസ്ട്രി
സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്
മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്ങ്.
യോഗ്യത, പ്രായം തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ലിങ്ക് http://www.cusat.ac.in സന്ദര്‍ശിക്കുക.
Thrippunithura Government Ayurveda Hospital is hiring Driver-cum-Security Guards on a temporary daily wage basis under the Hospital Development Society