സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി അവസരങ്ങൾ
ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളുടെ 2024-25 വർഷത്തെ വരവ് ചെലവ് സിഎ ഓഡിറ്റ് നടത്തുന്നതിലേയ്ക്ക് അംഗീകൃത ചാർട്ടേഡ് അക്കൌണ്ടന്റ്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ മാർച്ച് 24ന് ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, 3-ആം നില, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തിൽ ലഭിക്കണം.
കണ്ണൂർ: തളിപ്പറമ്പ് താലൂക്കില്‍ മാണിയൂര്‍ വില്ലേജിലുള്ള മാണിയൂര്‍ ശ്രീ.സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നോ സൗജന്യമായി ലഭിക്കും.
കൊല്ലം: ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്‌കില്‍ഡ് ലേബറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്.
പ്ലംബിങ് ജോലികളില്‍ പരിചയം അഭികാമ്യം.
ഇന്റര്‍വ്യൂ മാര്‍ച്ച് 25ന് രാവിലെ 10.30ന് വര്‍ക്കല ഓടയം ഹാച്ചറിയില്‍.
ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന് കീഴില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 40 വയസ്സ്.
താല്‍പര്യമുള്ലവര്‍ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയുമായി മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക