തിരുവനന്തപുരം ആര്‍സിസിയില്‍ ജോലി നേടാം; കത്തയച്ച് ജോലി നേടാം; അപേക്ഷ മാര്‍ച്ച് 26
തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഫാര്‍മസിസ്റ്റുമാരെയാണ് നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 26ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം. വിശദമായ അപേക്ഷ ഫോം താഴെ നല്‍കുന്നു.
തസ്തിക & ഒഴിവ്
ആര്‍സിസി- തിരുവനന്തപുരത്ത് ഫാര്‍മസിസ്റ്റ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം (179 ദിവസത്തേക്ക്).
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1989 ജനുവരി 2നും 2007 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
സംസ്ഥാന സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്‌സ് വിജയം.
ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഒരു പ്രധാന ആശുപത്രിയുടെ/ ഫാര്‍മസി സ്റ്റോറില്‍ 1 വര്‍ഷത്തെ ശമ്പളത്തോടെയുള്ള ട്രെയിനിങ്.
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ആര്‍സിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. അല്ലെങ്കില്‍ താഴെ നല്‍കിയ ലിങ്ക് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആര്‍സിസിയുടെ വിലാസത്തിലേക്ക് അയക്കുക.
വിലാസം: The Regional Cancer centre, Medical College PO, Thiruvananthapuram- 695011, Kerala, India.
ആവശ്യമായ രേഖകള്‍
പ്രായം
വിദ്യാഭ്യാസ യോഗ്യത
പ്രവൃത്തി പരിചയം.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
വിശദമായ ബയോഡാറ്റ/ സിവി
അപേക്ഷ: click
വിജ്ഞാപനം; click