ഏതു യോഗ്യതക്കാർക്കും ജോലി ഉറപ്പാക്കാം; 100 ഒഴിവുകൾ, അഭിമുഖം 22 ന് കുസാറ്റിൽ
🏷️ ഇന്റർവ്യൂ മാർച്ച് 22നു 10ന്
സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് ഇന്റർവ്യൂ മാർച്ച് 22നു 10ന് കുസാറ്റിൽ നടക്കും. കുസാറ്റിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ– മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്.
പ്ലസ് ടു, ബിരുദം, പിജി, ബിടെക് (മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ ആൻഡ് കംപ്യൂട്ടർ സയൻസ്), എംടെക് (സിവിൽ), ബിസിഎ, ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്), പിജി ഡിപ്ലോമ, ഐടിഐ യോഗ്യതക്കാർക്കു പങ്കെടുക്കാം. റജിസ്ട്രേഷന്: ugbkchi.emp@gmail.com. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ ഇ–മെയിൽ ചെയ്യുക. 0484-2576756