നിന്റെ അപ്പന്റെ കാഷൊന്നും അല്ലല്ലോ…? ഞാൻ പണിയെടുത്തു ഉണ്ടാക്കുന്നതല്ലേ?

നിന്റെ അപ്പന്റെ കാഷൊന്നും അല്ലല്ലോ…? ഞാൻ പണിയെടുത്തു ഉണ്ടാക്കുന്നതല്ലേ? “

 

അവൾ എന്തെങ്കിലും പറയും മുന്നേ കണ്ണന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു… ഫ്ളാറ്റിലെ ആളുകൾ ഞെട്ടലോടെ പാർക്കിങ്ങിൽ നിന്നു… അടികൊണ്ട ദേവു ഒരു നിമിഷം കവിൾ പൊത്തി നിന്നു.

 

” നിന്നോടു ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മറ്റുള്ളവരെ വെറുപ്പിക്കുന്ന ഓരോന്ന് ചെയ്യരുതെന്ന് ” കലി അടക്കാനാവാതെ കണ്ണൻ അലറി. അവൾ ചുറ്റും നോക്കി.. എല്ലാവരും അവളെ തന്നെ നോക്കി മിണ്ടാത നിക്കുന്നു.

 

” കണ്ണാ… സോറി… ഇത്രേം പ്രശ്നവുന്നു കരുതി അല്ല ഞാൻ പറഞ്ഞെ… ” ദേവുമായി വണ്ടി പാർക്ക്‌ ചെയ്യുന്നതിനെ ചൊല്ലി തർക്കം ഉണ്ടായ അടുത്ത ഫ്‌ലാറ്റിലെ രേഷ്മ മയത്തിൽ പറഞ്ഞു.

 

” സോറി പറയേണ്ടത് ഇവളല്ലേ… പറയടി സോറി… ” കണ്ണൻ ദേവുവിനെ നോക്കി അലറി…

 

” സോറി ” കണ്ണുകൾ നിറഞ്ഞു കൊണ്ടു അത് പറഞ്ഞു ദേവു സ്റ്റെയർകെസിനു അരികിലേക്ക് ഓടി…

 

എല്ലാവരും പിരിഞ്ഞു പോയി… സെക്യൂരിറ്റി കണ്ണന്റെ അരികിലേക്ക് വന്നു ” സർ.. മാഡത്തിന്റെ കയ്യിൽ പ്രശ്നം ഒന്നും ഇല്ല… വണ്ടി കുറച്ചു നീക്കി ഇടാമോ എന്നെ രേഷ്മ മാഡത്തോട് ചോദിച്ചുള്ളൂ.. അത് ഊതി വീർപ്പിച്ചതു രേഷ്മ മാഡം ആണ് ”

 

” നീ നിന്റെ പണി നോക്കടാ ” അറുപതിനു മേൽ പ്രായം ഉള്ള അയാളോട് കണ്ണൻ അലറി.

 

ദേവു മുറിയിൽ കയറി വാതിലടച്ചു… കണ്ണാടിയിൽ സ്വന്തം മുഖം നോക്കി… ഒരു നാൾ സ്നേഹത്തോടെ തലോടിയിരുന്ന കൈകൾ കൊണ്ടു ഇന്ന് തല്ലി ചതച്ചിരിക്കുന്നു.. അതും എല്ലാവരുടെയും മുന്നിൽ വെച്ചു.

 

തന്റെ മൊബൈൽ കൈയിലെടുത്തു… അച്ഛന്റെ അമ്മയുടെ അനിയന്റെ പേരുകൾ എടുക്കും ബാക്ക് അടിക്കും… അതങ്ങനെ തുടർന്ന് കൊണ്ടേ ഇരുന്നു.. എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്നതാണ്.

 

പക്ഷെ അന്ന് കണ്ണൻ ഇങ്ങനൊന്നും അല്ലായിരുന്നു. ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതോടെ ആളാകെ മാറിയിരിക്കുന്നു. രാത്രി ടേബിളിൽ ഭക്ഷണം എടുത്തു വെച്ചു അവൾ മുറിയിലേക്ക് നടന്നു.

 

” എനിക്ക് വേണ്ട… ഞാൻ പുറത്ത് നിന്നു കഴിച്ചു ”

 

” കഴിച്ചെങ്കിൽ നിങ്ങള്ക്ക് പറയായിരുന്നില്ലേ? ” അവൾ വിഷമത്തോടെ ചോദിച്ചു…

 

” അതിനു നിന്റെ അപ്പന്റെ കാഷൊന്നും അല്ലല്ലോ…? ഞാൻ പണിയെടുത്തു ഉണ്ടാക്കുന്നതല്ലേ? ”

 

” ദേ എന്റെ അച്ഛനെ പറയരുത് ” അവൾ കൈ ചൂണ്ടി കൊണ്ടു പറഞ്ഞു

 

” എനിക്ക് നേരെ കൈ ചൂണ്ടുന്നോ… …മോളേ ” അവളുടെ കൈ പിടിച്ചു തിരിച്ചു പിന്നിലേക്ക് വെച്ചു കൊണ്ടു ചൂണ്ടിയ കയ്യുടെ തോളിൽ മുഷ്ടി ചുരുട്ടി നാളിടി ഇടിച്ചു… വാ പൊത്തിക്കൊണ്ട് അവൾ നിലത്തേക്കിരുന്നു.

 

ഉറക്കം വരാതെ അവൾ തിരിഞ്ഞും മറഞ്ഞും കിടന്നു… പുലർച്ചെ ഉറക്കത്തിൽ നിന്നും ഉണർന്ന കണ്ണന്റെ കണ്ണുകൾ മങ്ങിയ വെളിച്ചത്തിൽ അവളുടെ നിതബത്തിൽ ഉടക്കി.പ്രഭാതത്തിൽ സൂര്യനൊപ്പം ഉയർന്നു നിക്കാറുള്ള ആണത്വം അവനെ പ്രലോഭപ്പിച്ചു.

 

” നിങ്ങക്ക് നാണവില്ലേ എന്നോടിങ്ങനെ പെരുമാറാൻ..? അവൾ കണ്നെ തള്ളി മാറ്റി.. ”

 

” എടി ” അവൻ അവളുടെ കൈകൾ രണ്ടും ചേർത്തു കൂച്ചി പിടിച്ചു .അധികം മല്ലു പിടിക്കാതെ അവൾക്കു കീഴടങ്ങേണ്ടി വന്നു.

 

പിറ്റേന്ന് രാത്രി.

 

സ്റ്റേഷനിലേക്ക് കടന്നു വന്ന ദേവുവിന്റെ അനിയൻ ഒരു പോലീസുകാരനോടായി പറഞ്ഞു ” സർ സ്റ്റേഷനിന്നു വിളിച്ചിരുന്നു… അത്യാവശ്യമായി വരാൻ പറഞ്ഞു ”

 

പോലീസുകാരൻ അയ്യാളെ അടിമുടി നോക്കി… ദീപക് ടെൻഷനോടെ നിന്നു

 

” ദേവുവിന്റെ ബ്രദർ ആണോ? ”

 

” അതെ ” ആ ചോദ്യം കേട്ടതും അവന്റെ ഉള്ളൂ പിടഞ്ഞു.

 

” വാ ”

 

പൊല്യൂസുകാരനെ അനുഗമിച്ച ദീപക് സ്റ്റേഷനിൽ ഇരിക്കുന്ന ദേവുവിന്റെ അരികിൽ എത്തി

 

” ന്യ്റ്റ് പെട്രോളിങ്ങിന് ഇറങ്ങിയ പോലീസുകാർ പൊക്കിക്കൊണ്ട് വന്നതാ… റയിൽവേ പാളത്തിനരികിലൂടെ കറങ്ങി നടക്കുവായിരുന്നു.. ആദ്യം കരുതി മറ്റേ കേസ് വല്ലതും ആയിരിക്കുന്നു..

 

സംഗതി ആത്മഹത്യ ശ്രമം ആയിരുന്നു.. ഹസ്ബന്റിന്റെ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ല. അതാ തന്നെ വിളിച്ചത്.. സാറ് ഫുഡ് കഴിക്കാൻ പോയേക്കുവാ.. വരട്ടെ.. അതുവരെ ഇവിടിരിക്ക്. ”

 

ദീപക് ഞെട്ടലോടെ അവളെ ഒന്ന് നോക്കി… ദേഷ്യവും സങ്കടവും എല്ലാം വന്നെങ്കിലും ഒന്നും മിണ്ടാതെ അവൻ ബെഞ്ചിൽ അവൾക്കരുകിൽ ഇരുന്നു.

 

രണ്ടര വർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്… മുഖത്ത് നോക്കാൻ രണ്ടാൾക്കും ഭയമായിരുന്നു. എന്ത് ചോദിക്കണം എവിടെ ചോദിക്കണം എന്നറിയാതെ ദീപക് ഇരുന്നു. എന്തെങ്കിലും പറയും മുന്നേ അവൾ തല ദീപക്കിന്റെ തോളിലേക്ക് ചായ്ച്ചു വെച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു.

 

” ജീവിക്കണ്ടാന്ന് തോന്നാൻ മാത്രം എന്നതാടി പറ്റ്യേ നിനക്ക്? ” ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ചു.

 

” എന്തിനു വേണ്ടിയാണോ ഞാൻ നിങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചതു, അതിപ്പോ ഒരു നരകമായി മാറി എനിക്ക്”

 

” അതിനു? ”

 

അവൾ കണ്ണുകൾ തുടച്ചു…

 

” കണ്ണേട്ടൻ ഇപ്പൊ പഴയ പോലൊന്നും അല്ലാ… കല്ല്യാണം കഴിഞ്ഞതോടെ ആളാകെ മാറി.. എന്നുള്ള സ്നേഹമോ കരുതലോ ഒന്നും ഇല്ല..

 

എന്റെ ഇഷ്ടങ്ങളെ പറ്റി ചോദിക്കാറില്ല.. വന്നു വന്നു.. ” കരച്ചിൽ അടക്കാൻ ശ്രമിച്ചു കൊണ്ടു വീണ്ടും ” തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യമാണ്… ആദ്യമൊക്കെ ദേഷ്യപ്പെട്ടാലും പിന്നെ സ്നേഹം കൂടുവായിരുന്നു.. പക്ഷെ ഇപ്പൊ തല്ലാനും തുടങ്ങി… പിന്നെ… ”

 

” പിന്നെ? ”

 

” നിന്നോടു പറയാൻ പറ്റാത്ത കാര്യങ്ങളും…. ”

 

ദേഷ്യം ഇരച്ചു കയറിയെങ്കിലും ദീപക് മൗനം പാലിച്ചു.തന്റെ കൈ കൊണ്ടു അവളെ ചേർത്തു പിടിച്ചു… ദേവു ഒന്നൂടെ അവനോടു ചേർന്നിരുന്നു.

 

” ഇവളോട് ഞാൻ എത്ര തവണ പറഞ്ഞതാ അന്ന്… കേട്ടോ… എന്നിട്ടിപ്പോ ഒരു നാണവും ഇല്ലാതെ കയറി വന്നിരിക്കുന്നു ” വീട്ടിൽ അവളുമായി എത്തി അനിയൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട ശേഷം അച്ഛൻ അലറി

 

” നാട്ടുകാരുടെ മുന്നിൽ ഞങ്ങളെ നാണം കെടുത്തി മതിയായില്ലെടി നിനക്ക്? ” അമ്മയും ഏറ്റു പിടിച്ചു

 

” മതി നിർത്തു ” ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് ദീപക് ചാടി എഴുന്നേറ്റു. ഒരു നിമിഷം എല്ലാവരും ഒന്ന് പതറി.

 

” ഏതു നാട്ടുകാര്? ഏഹ്.. അമ്മ ഗർഭിണി ആയിരുന്നപ്പോൾ ഈ നാട്ടുകാരാണോ ഇവളെ വയറ്റിൽ ചുമന്നത്? അമ്മയുടെ പ്രസവ ചിലവെടുത്തത് നാട്ടുകാരാണോ?

 

ഇവക്കു മുല കൊടുത്തത് നാട്ടുകാരാണോ? ഇവിടെ ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്നപ്പോ ഒരു തെണ്ടികളെയും കണ്ടിട്ടില്ലല്ലോ? പിന്നെ ഇരുപത്തിനാലു മണിക്കൂറും ഈ നാട്ടുകാരുടെ കാര്യം പറയണ എന്തിനാ? ”

 

” നീയെന്തിനാ അവളോട് തട്ടി കയറുന്നതു? ”

 

” അച്ഛനും മിണ്ടരുത്.. അവളാച്ഛനോട് എത്ര തവണ പറഞ്ഞു അച്ഛൻ ആലോചിച്ച കല്ല്യാണം വേണ്ടെന്നു.. അവൾക്കൊരാളെ ഇഷ്ടമാണെന്നു.. ഒരു നിമിഷം എങ്കിലും അവളെ കേൾക്കാൻ തയ്യാറായോ?

 

അല്പം സമയം കൊടുത്തോ? അവളുടെ സമ്മതം പോലും ചോദിക്കാതെ കല്ല്യാണം ഉറപ്പിച്ചോണ്ടല്ലേ അവന്റെ കൂടെ ഒളിച്ചോടണ്ടി വന്നത്.

 

കുറച്ചു സമയം എന്കിലും കൊടുത്തിരുന്നേൽ ആ പഠിത്തം എങ്കിലും തീരില്ലായിരുന്നോ? ചെയ്തോ? ഒരു ഡിഗ്രി പോലും എടുപ്പിക്കാതെ അവളെ കെട്ടിച്ചു വിടാൻ എന്തായിരുന്നു നിങ്ങക്കിത്ര ധൃതി? ”

 

അച്ഛനും അമ്മയും മൗനത്തിൽ ആയി..

 

” കല്ല്യാണം അല്ല ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും വലുത്… അത് അച്ഛനും മനസ്സിലാക്കണായിരുന്നു എടീ നീയും മനസ്സിലാക്കണായിരുന്നു.

 

വെള്ളവന്റേം വീട്ടിൽ വച്ചും വിളമ്പിയും വീട്ടു വേലക്കാരി ആയി നിന്ന ഇതൊക്കെ ഉണ്ടാവും. അതെങ്ങനാ കെട്ടിച്ചു വിട്ടു അങ്ങ് ഭാരം ഒഴിവാക്കുവാണല്ലോ…

 

അവളു പോയി, ശരിയാ.. എന്ന് വെച്ചു അവളു നമ്മുടെ അല്ലാതെ ആവോ? അവക്കൊരു പ്രശ്നം വന്നപ്പോ ആരും ഇല്ലെന്ന തോന്നൽ അല്ലേ മരിക്കാൻ അവക്ക് തോന്നാൻ കാരണം.. എന്നിട്ടും ശവത്തിൽ കുത്താൻ കുറെ ദുരഭിമാനികള്…

 

നിങ്ങളെ പോലുള്ള കുടുംബക്കാരു കാരണ പല പെണ്ണുങ്ങളും കെട്ടിച്ചു വിട്ട വീട്ടിൽ അടിമയായിട്ടും വേശ്യ ആയിട്ടും ജീവിക്കുന്നതും പാമ്പ് കൊത്തിയും വിഷം കഴിച്ചും ഒക്കെ മരിച്ചു എന്ന വാർത്തകളിൽ ഒതുങ്ങുന്നതും.. എനിക്കറിയാം എന്താ ചെയ്യണ്ടെന്നു”

 

കണ്ണന്റെ ഫ്ലാറ്റ്.

 

” സീ ദീപക്.. ഇത് ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യമാണ്.. അവളെന്റെ ഭാര്യയാണ് ചിലപ്പോ ഞാൻ തള്ളിയെന്നൊക്കെ ഇരിക്കും.. അതിനുള്ള അധികാരം എനിക്കുണ്ട്.. കാരണം ഞാനവളുടെ ഭർത്താവാണ്… ഇന്നലെ വരെ ഇല്ലാതിരുന്ന ബന്ധങ്ങൾ ഒന്നും ഇപ്പൊ വന്നു ഞങ്ങളുടെ കാര്യത്തിൽ തലയിടണ്ട”

 

എണീറ്റ് വഴി കണ്ണൻ എന്തെങ്കിലും ചിന്തിക്കും മുന്നേ അവന്റെ മുഖത്തിനിട്ടു ദീപക് ആഞ്ഞടിച്ചു.. അടികൊണ്ടു കണ്ണന്റെ കിളികൾ പറന്നു.

 

” കാര്യം ഞാൻ അളിയനെക്കാളും പത്തു വയസ്സിനു ഇളയതാ.. പക്ഷെ എന്റെ പെങ്ങളെ വേദനിപ്പിച്ച എന്റപ്പനാണേലും ഞാൻ തല്ലും.. അന്നെനിക്ക് ഇത്രയും തിരിച്ചറിവില്ലാത പോയി.. ഇല്ലേൽ ഞാൻ കൈ പിടിച്ചു തന്നേനെ..

 

പിന്നെ, എടാ നിന്റെ സ്വന്തം ആവുന്നേനു മുന്നേ അവളെന്റെ പെങ്ങളായിരുന്നു.. ഇപ്പോഴും ആണ്… പ്രേമിക്കുമ്പോ നിലനിക്കാൻ വേണ്ടി ഒളിപ്പിച്ചൊണ്ട് നടക്കുന്ന നീയൊക്കെ താലി കഴുത്തിൽ വീഴുമ്പോൾ പെൺപിള്ളേരോട് കാണിക്കുന്ന ഈ അധികാരം ഒണ്ടല്ലോ..

 

അത് എന്റെ പെങ്ങളോട് വേണ്ട… ഒരു താലി കെട്ടിയെന്നും പറഞ്ഞു നീ കാണിക്കുന്ന സകല തോന്നിവാസങ്ങൾക്കും അടിമയെ പോലെ നിന്നു തരാൻ എന്റെ പെങ്ങളെ ഞാൻ വിടില്ല…

 

അവളെ ഞാൻ കൊണ്ടു പോവാ.. ആദ്യം അവളു നിർത്തിയിടത്തു നിന്നു പഠിത്തം പൂർത്തിയാക്കട്ടെ.. സ്വന്തം കാലിൽ നിക്കട്ടെ.. എന്നിട്ടു അവൾക്കു നിന്നെ വേണോന്നു തോന്നിയാൽ,

 

ഭർത്താവിന്റെ അധികാര മനോഭാവം ഇല്ലാതെ എങ്ങനെ നിങ്ങൾ പ്രേമിച്ചു തുടങ്ങിയോ അതുപോലെ അവളെ സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും തുറന്നു സംസാരിക്കാനും നിനക്ക് കഴിയും എന്ന് അവക്ക് തോന്നിയ അവളു പറയട്ടെ എന്നോട്.. അപ്പൊ ആലോചിക്കാം…

 

ഇനി അതല്ല നിനക്കിവളെ വേണ്ട എന്നാണെങ്കിൽ ഒരു മടിയും ഇല്ല.. എന്നവൾക്ക് ഒരു കൂട്ടു വേണമെന്ന് തോന്നുന്നോ അന്ന് ഞാനതു ചെയ്തു കൊടുക്കും… എന്റെ തോളിൽ എന്റെ പെങ്ങൾ ഒരു ഭരമല്ല.. അതല്ലെങ്കിലും ആദ്യം അവളെ ഒറ്റയ്ക്ക് ജീവിക്കാൻ ഞാൻ പഠിപ്പിക്കും. ”

 

കണ്ണൻ ദേവുവിനെ നോക്കി

 

” ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് നീ വരില്ല… ബാക്കി നമുക്കു കോടതിയിൽ കാണാം… നിന്നോടെനിക്കു ക്ഷമ എന്നൊരു വാക്കില്ല… കാരണം നിന്റെ ക്രൂരതകൾക്ക് എന്റെ ജീവന്റെ വില ഉണ്ടായിരുന്നു ഇന്നലെ വരെ… ”

 

ദീപക്കിന്റെ കൈകൾ പിടിച്ചു അവൾ പുറത്തേക്കു നടന്നു… നടത്തതിന് ഇടയിൽ ദീപക് തന്നെ ആ കൈ വിടുവിച്ചു….

 

ഇരുവരും പരസ്പരം നോക്കി. ഇരുവരുടെയും മനസ്സ് ഒരുപോലെ പറഞ്ഞു. “തനിയെ നടക്കാൻ സമയമായിരിക്കിന്നു

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain