ഇവിടുത്തെ പ്രതീഷ് ഏട്ടന് ഇടയ്ക്ക് കിട്ടണ ആന്റിമാരെ പോലെ തന്നെ നല്ലത് ആവണേ….

Malayalamstory


എടാ സുഭാഷേ…നീ ഈ അഡ്രെസ്സിൽ കാണുന്ന ഫ്ലാറ്റിൽ പോയി അവിടത്തെ ഗ്രൈൻഡർ ഒന്നു സർവീസ് ചെയ്തു വരൂ..നമ്മുടെ ഷോപ്പിൽ നിന്നും വാങ്ങിയതാണ്….വൺ ഇയർ വാറണ്ടിയും ഫ്രീ സർവീസും എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്ക കസ്റ്റമറും എന്തെങ്കിലും ചെറിയ കാരണം പറഞ്ഞു വിളിപ്പിക്കും. നീ അതൊന്നു പോയി നോക്കിയട്ടെ..”


കടയുടെ സൂപ്പർ വൈസർ ദാസേട്ടൻ സുഭാഷിനെ അടുത്ത് വിളിച്ചു മേൽവിലാസം നൽകി പറഞ്ഞപ്പോൾ അന്ന് ഒരിടത്തു പോയി തവികൊണ്ട് തലക്കിട്ട് കിട്ടിയത് അവനോർത്തു…


അവർ കംപ്ലൈന്റ് പറയാത്തതുകൊണ്ട് ജോലി പോയില്ല…!


തലയിലെ ആ മുഴ തടവി അവൻ അഡ്രസ്സ് വായിച്ചു നോക്കി..


സ്വർണലത, മുട്ടാച്ചേരി, ബിൽഡിങ് ഫ്ലാറ്റ് നമ്പർ 26…


‘ഈശ്വര…കോളടിച്ചല്ലോ…പേരിൽ ഒരു സൗന്ദര്യം ഒക്കെ ഉണ്ട്…ഇവിടുത്തെ പ്രതീഷ് ഏട്ടന് ഇടയ്ക്ക് കിട്ടണ ആന്റിമാരെ പോലെ തന്നെ നല്ലത് ആവണേ…”


അവൻ മനസ്സിൽ പ്രാർത്ഥിച്ചു…!


സുഭാഷ് സ്ത്രീ വിഷയത്തിൽ അല്പം ഓവർ എക്സയ്റ്റഡും ഇത്തിരി നെർവ്സ് ആണ്..!


അതുകൊണ്ട് പലരും ഇല്ലാക്കഥകൾ പറഞ്ഞു അവനെ പറ്റിക്കാറുണ്ട്..


ടൂൾസ് കിറ്റുമെടുത്തു ഒരു മൂളിപ്പാട്ടും പാടി ബൈക്കിൽ ഞൊടിയിടയിൽ ആ ഫ്ലാറ്റിലെ പത്താം നിലയിലെ റൂമിനു മുന്നിൽ എത്തി അവൻ..!


കാളിംഗ് ബെൽ അമർത്തി…


ശബ്‌ദം കേട്ട് അവൻ പ്രതീക്ഷിച്ചത് പോലെ സുന്ദരിയായ ഒരു യുവതി വാതിൽ തുറന്നു….!


അവരെ കണ്ടപ്പോൾ അവന്റെ തൊണ്ട വരണ്ടു..എവിടെയൊക്കെ തണുപ്പ് കേറുന്നു..


സാധാരണ ഫ്ലാറ്റിന്റെ ഡോർ തുറക്കുമ്പോൾ ടവൽ ഷോ കിട്ടാറുണ്ടെന്നു അവന്റെ കൊറിയർ സർവീസ് ഫ്രണ്ട് രാജപ്പൻ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്…!


കുളി കഴിഞ്ഞ് ടവ്വൽ ഉടുത്തൊന്നുമല്ലെങ്കിലും നൈറ്റ്‌ ഗൗണിൽ ആണ് മാഡം ഉള്ളതെന്ന ഒരല്പം ആശ്വാസം അവനെ സന്തോഷിപ്പിച്ചു..!


വിറയാർന്ന ശബ്ദത്തോടെ


“മാഡം ഞാൻ ഗ്രൈൻഡർ സർവീസ് ചെയ്യാൻ വന്നതാണ്…ഷോപ്പിൽ നിന്നും പറഞ്ഞു വിട്ടതാണ്…”


“യെസ്..ഞാൻ വിളിച്ചു പറഞ്ഞിരുന്നു…അകത്തു വരൂ…”


സുഭാഷ് അകത്തു കയറി…


അതിനകത്തു ഏ സി ഓണാണ് ഇപ്പോൾ. തണുപ്പ് അവന്റെ ശരീരമാശകലം ബാധിച്ചു…


അവർ മുന്നിൽ നടന്നു അവനെ നയിച്ചു..അവനു മുന്നിൽ ഒരു അരയന്നം നടക്കുന്നത് പോലെ അവനു തോന്നി..


അവർ അവനെ ഉള്ളിൽ നിന്നും പിന്നെയും ഉള്ളിലേക്ക് കൊണ്ടുപോയി..


ലാസ്യ ലയ ഭാവത്തോടെ ഇളകുന്ന ശരീരത്തിന്റെ ചലനങ്ങളുടെ വ്യക്തതയ്ക്ക് അവരുടെ വസ്ത്രം ഒരു തടസ്സമേ ആയിരുന്നില്ല എന്ന് അവനു തോന്നി.


ഒടുവിൽ കിച്ചണിൽ എത്തി..


അവർ അവനു ഗ്രൈൻഡർ കാണിച്ചു കൊടുത്തു ഒരു ജനലിനരികിൽ നിന്നു..


പുറത്തു നിന്നും വരുന്ന പ്രകാശരശ്മികൾ മാഡത്തെ പൊതിഞ്ഞു ഒരു എക്സ് റേ ചിത്രം പോലെ സുതാര്യമായ വിഷ്വൽ അവനു നൽകിയപ്പോൾ അവനു തൃപ്തി തോന്നി..


സുഭാഷ് ഗ്രൈൻഡർ പരിശോധിക്കാൻ തുടങ്ങി…


ഈ സമയം മാഡം സുഭാഷിന് കുടിക്കാനുള്ള പാനീയം തയ്യാറാക്കാൻ തുടങ്ങി..!


സുഭാഷ് ഒന്നു രണ്ടു വട്ടം ഗ്രൈൻഡർ ഓൺ ചെയ്തു ഓഫ്‌ ചെയ്തു നോക്കി…


സ്റ്റോൺ അഡ്ജസ്റ്റ്മെന്റ് ഇത്തിരി തെറ്റിക്കിടക്കുന്നു..അവൻ അത് ശരിയാക്കാൻ ചില പാർട്ട് അഴിച്ചെടുക്കാൻ തുടങ്ങി..!


അതിനിടെ ഒരു ഗ്ലാസ്‌ ജ്യൂസ് അവർ അവനു നൽകി…


സുഭാഷ് വാങ്ങി കഴിച്ചിട്ടു ഗ്ലാസ്‌ തിരിയെ നൽകി..


അതു വാങ്ങിക്കുമ്പോൾ മാഡത്തിന്റെ വിരൽ അവന്റെ വിരലിൽ സ്പർശിച്ചെന്നു അവനു തോന്നി..!


അല്ല സ്പർശിച്ചു അവന്റെ വിരലിന്റെ മുകളിൽ ആണ്..അതു കൊണ്ട് അവന്റെ കൈ കൊണ്ടതല്ല അവരുടെ കൈയിൽ നിന്നും സ്പർശനം ഏറ്റതാണ്..


അതോടെ സുഭാഷ് നെർവസ്‌ ആയി..ആ സമയത്തു മാഡം ആരോടോ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു…അലക്ഷ്യമായി ഒരു കൈ കൊണ്ട് ഗ്ലാസ്‌ വാങ്ങിച്ചപ്പോൾ പറ്റിയതാവാം..


സുഭാഷ് ജോലിക്കിടയിൽ മാഡത്തിന്റെ ഭാവങ്ങൾ ശ്രദ്ധിച്ചു…


അവരല്പം ശൃംഗാരത്തിൽ ആണ്..ഫോണിൽ ഉള്ള ആരോടോ ആണ്..


അവിടെ നിന്നും കിട്ടുന്ന ലഹരിയിൽ പ്രചോദനം ഉൾക്കൊണ്ട്‌ അവർ ഇനി ഏതു നിമിഷവും അതു മുഴുവൻ തന്നിലേക്ക് ചൊരിയും അവൻ പ്രതീക്ഷിച്ചു…


ജോലി പൂർത്തിയാക്കി എഴുന്നേറ്റു നിന്നപ്പോൾ അവന്റെ പിന്നിൽ നിന്നും ഒരു കെട്ടിപിടിത്തം..


ഹോ…ഈശ്വര മാഡം..


സുഭാഷ് കിടന്നു പുളഞ്ഞു.. ഒക്കെ മനസിൽ വിചാരിച്ചത് പോലെ തന്നെ.. അവന്റെ ഭവഹാവങ്ങൾ മാറി തുടങ്ങി… വിയർത്തു കുളിച്ചു..അവൻ ചുണ്ടുകൾ കടിച്ചു…


ആദ്യമായി തനിക്കു ഒരു സ്ത്രീ സുഖം ലഭിച്ചിരിക്കുകയാണ് ചട്ടുകം കൊണ്ട് അടിക്കാത്ത ഇങ്ങോട്ട് ഇഷ്ടപ്പെട്ടു വന്ന സുന്ദരിയായ സ്ത്രീ…


അവൻ മതി മറന്നു..


പിറകിൽ നിന്നും പിടിത്തം മുറുകുകയാണ്…കൊരിത്തരിച്ചു അവനങ്ങനെ നിൽക്കുമ്പോൾ..


“കുഞ്ഞൂട്ടാ വിടൂ…പാവം മോന്റെ അങ്കിളല്ലേ… “


മമ്മിയുടെ ശബ്‌ദം കേട്ട് കുഞ്ഞുട്ടൻ സുഭാഷിനെ മോചിപ്പിച്ചു…!


ഞെട്ടിതിരിഞ്ഞു സുഭാഷ് നോക്കിയപ്പോൾ മുടിഞ്ഞ വണ്ണവും നീളവുമുള്ള ഒരു ഭിന്നശേഷി പയ്യൻ…..


സുഭാഷ് വിറയലോടെ ചോദിച്ചു


“മാഡത്തിന്റെ മോനാ… “


“അതേ ഞങ്ങളുടെ ഒരേ ഒരു മോൻ കുഞ്ഞൂട്ടൻ…”


-വിജയ് സത്യ

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain