തൃശൂർ: തൊഴിലന്വേഷകർക്ക് 5000ലധികം തൊഴിലവസരങ്ങൾ തുറന്നു നൽകി മണപ്പുറം ഗ്രൂപ്പ് (5000+ job opportunities). രാജ്യത്തുടനീളം മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, കമ്പനിയുടെ ഉപ സ്ഥാപനങ്ങൾ എന്നിവയിലാണ് അവസരങ്ങളുള്ളത്. തസ്തികകളുടെയും അപേക്ഷിക്കാൻ ആവിശ്യമായ യോഗ്യതകളുടെയും വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു;
തസ്തികകൾ | യോഗ്യത |
ഓഡിറ്റ്, ക്രെഡിറ്റ് ഓപ്പറേഷൻസ്, കംപ്ലൈൻസ്, സെക്രെട്ടേറിയൽ, ബിസിനസ് | സിഎ, സിഎംഎ, സിഎസ്, എൽഎൽബി, എംബിഎ, ബിടെക് |
ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, ഓപ്പറേഷൻ അസിസ്റ്റന്റ് | ഡിഗ്രി, പിജി |
ഹൗസ് കീപ്പിംഗ് | പത്താം ക്ലാസ് |
21 മുതൽ 35 വയസുവരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് മണപ്പുറം ഫിനാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.manappuram.com/ careers വഴി അപേക്ഷകൾ സമർപ്പിക്കാം