പത്താം ക്ലാസാണോ യോഗ്യത? തപാൽ വകുപ്പിൽ ജോലി നേടാം, ഉടനെ റജിസ്റ്റർ ചെയ്യൂ
ഡയറക്ട് ഏജന്റ് തസ്തികയിലാണ് അവസരം
പത്താം ക്ലാസ് കഴിഞ്ഞവർക്ക് തപാൽ വകുപ്പിൽ ജോലി. എറണാകുളം തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റ് തസ്തികയിലാണ് അവസരം. കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. എറണാകുളം തപാൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. നവംബർ 30നകം റജിസ്റ്റർ ചെയ്യണം. 99951 62828