കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളിൽ ഒഴിവുള്ള സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ/ജില്ലാ പ്രോഗ്രാം മാനേജർ (അഗ്രി) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും. താല്പര്യമുള്ളവർക്ക് ഡിസംബർ 6 വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
തസ്തിക: സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ/ ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്ലിഹുഡ്). ഒരു ഒഴിവാണ് ഉള്ളത്.
പ്രായപരിധി: 2024 ഒക്ടോബർ 31ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല.
ശമ്പളം: 30,000 രൂപ പ്രതിമാസം
വിദ്യാഭ്യാസ യോഗ്യത: അഗ്രികൾച്ചറിൽ ബിരുദം (BSc അഗ്രികൾച്ചർ/ ബിടെക് അഗ്രികൾച്ചർ)
പ്രവർത്തിപരിചയം: സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ / സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്ടുകൾ എന്നിവയിൽ കാർഷികമേഖലയിലോ, കുടുംബശ്രീ മിഷനിലോ 3-5 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട രീതി?
1. അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
2. നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
3. അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്. പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം ഓൺലൈൻ വഴി അടക്കാവുന്നതാണ്.
4. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 6 വൈകുന്നേരം 5 മണി വരെ.
5.കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.