ക്ലര്‍ക്ക് കം അക്കൗണ്ടന്റ് പോസ്റ്റില്‍ പരീക്ഷയില്ലാതെ ജോലി നേടാം

Job thumbinail

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരളയില്‍ ജോലി; ക്ലര്‍ക്ക് കം അക്കൗണ്ടന്റ് പോസ്റ്റില്‍ പരീക്ഷയില്ലാതെ ജോലി നേടാം

സര്‍ക്കാര്‍ സ്ഥാപനമായ ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരളയില്‍ ജോലിയവസരം. ADAK ഇപ്പോള്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് പോസ്റ്റില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ മുഖേന ജോലി നേടാം. വിശദവിവരങ്ങള്‍ ചുവടെ, 

തസ്തിക & ഒഴിവ്

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരളയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

യോഗ്യത

ബി.കോം, ടാലി, എം.എസ് ഓഫീസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പുറമെ ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍) ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. 

ഇന്റര്‍വ്യൂ 

മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, അസലും സഹിതം ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, ടിസി 29/3126, റീജ, മിന്‍ചിന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ എത്തിച്ചേരുക. 

സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 0471- 2322410 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

job in Agency for Development of Aquaculture Kerala Clerk cum accountant post can get job without exam

കാസര്‍കോട്

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വന്നിരിക്കുന്ന ഒഴിവുകളില്‍ ജോലി നേ ടാന്‍ അവസരം. 

താല്‍പര്യമുള്ളവര്‍ക്ക് കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ 2024 നവംബര്‍ 16ന് രാവിലെ 10.30 മുതല്‍ നടക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കാം.  18-35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 

ഗ്ലോടച്ച്, നീതി മെഡിക്കല്‍സ് മുതലായ കമ്പനികളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. അക്കണ്ടന്റ്, ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി, വെബ്‌സൈറ്റ് ട്രെബിള്‍ ഷൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. ബി.ഇ, ബി ടെക്, ബി.സി.എ, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബികോം (കോഓപ്പറേഷന്‍) ഒരു വര്‍ഷ എക്‌സ്പീരിയന്‍സ് മുന്‍ഗണന.

 എംപ്ലോയബിലിറ്റി സെറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം രജിസ്‌ട്രേഷന് എത്തണം. രജിസ്‌ട്രേഷന്‍ ആജീവനാന്ത കാലാവധി ഉണ്ടാകും. ഫോണ്‍ 9207155700

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain