ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ അവസരം; ഇന്നുവന്ന ഒഴിവുകള്‍

താൽക്കാലിക ജോലി,kerala jobs


ഐ എച്ച് ആര്‍ ഡി യില്‍ പ്രിന്‍സിപ്പല്‍ നിയമനം

സര്‍ക്കാര്‍ / എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ / പ്രൊഫസര്‍മാര്‍ക്ക് ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷിക്കാം. എ ഐ സി ടി ഇ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള 60 വയസില്‍ താഴെയുള്ളവര്‍ നവംബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ്, ചാക്ക, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ട്രെയിനി നിയമനം

തിരുവനന്തപുരം, പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിങ് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിലേക്ക് സിവില്‍ എന്‍ജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു. നിയമനത്തിനായി നവംബര്‍ 14 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം ഉള്ളവര്‍ക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. നവംബര്‍ 13 ന് വൈകുന്നേരം നാലുമണിക്ക് മുന്‍പായി www.lbt.ac.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയുള്ള അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 14 രാവിലെ 10  മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.

 

ക്ലര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ക്ലര്‍ക്ക്/സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍ 26,50060,700. അപേക്ഷകര്‍ക്ക് ഡാറ്റ എന്‍ട്രിയില്‍ പ്രാവീണ്യം വേണം. മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആര്‍ പാര്‍ട്ട് 1 റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷന്‍ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികള്‍ മുഖേന സമര്‍പ്പിക്കണം.

 അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ടിസി43/1039, കൊച്ചാര്‍ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം  36 എന്ന വിലാസത്തില്‍ ഡിസംബര്‍ 9ന് മുമ്പ് ലഭ്യമാക്കണം. ഫോണ്‍ : 0471 2464240

രജിസ്ട്രാര്‍ നിയമനം

കേരള ഡെന്റല്‍ കൗണ്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ രജിസ്ട്രാറെ നിയമിക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍  സെക്രട്ടറി റാങ്കില്‍ കുറയാത്ത പദവിയില്‍ നിന്ന് വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. സ്ഥാപന മേധാവിയായിട്ടുള്ള പ്രവര്‍ത്തന പരിചയവും നിയമബിരുദവും അഭികാമ്യം. വിശദമായ ബയോഡാറ്റ, വയസ്, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഡിസംബര്‍ 12 ന് വൈകിട്ട് 4 മണിക്കുള്ളില്‍ രജിസ്ട്രാര്‍, കേരള ഡെന്റല്‍ കൗണ്‍സില്‍, റ്റി.സി 27/741 (3), അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം – 35 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.dentalcouncil.kerala.gov.in. ഫോണ്‍: 04712478757, 2478758, 2478759

Post a Comment

© Boldskyz . All rights reserved. Developed by Jago Desain