എയര്‍പോര്‍ട്ടില്‍ ജോലി വേണോ? സെക്യൂരിറ്റി സ്‌കാനര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു; ഡിഗ്രിക്കാര്‍ക്കായി 274 ഒഴിവുകള്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ്- സുരക്ഷ സ്‌ക്രീനര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആകെയുള്ള 274 ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാം. ലാസ്റ്റ് ഡേറ്റ് ഡിസംബര്‍ 10.
തസ്തിക & ഒഴിവ്
AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ് - സുരക്ഷ സ്‌ക്രീനര്‍ റിക്രൂട്ട്‌മെന്റ്. ആകെ 274 ഒഴിവുകള്‍.
Advt NO: AAICLAS/HR/CHQ/Rect./2024
ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 34,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
60 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത ഡിഗ്രിയുണ്ടായിരിക്കണം.
അപേക്ഷ
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 750 രൂപ, എസ്.സി-എസ്.ടി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്കും, വനിതകള്‍ക്കും 100 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://aaiclas.areo/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ : click
വിജ്ഞാപനം : click