ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊഫഷണലുകളെ നിയമിക്കുന്നു; നവംബര്‍ 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്ന ബാങ്ക് ഓഫ് ബറോഡയുടെ വിവിധ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേക്ക് പ്രൊഫണലുകള്‍ക്കായി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 591 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 19 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
Advt NO: BOB/HRM/REC/ANT 2024/06
ബാങ്ക് ഓഫ് ബറോഡയുടെ പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ്. 83 തസ്തികകളിലായി ആകെ 591 ഒഴിവുകളാണുള്ളത്
ഫിനാന്‍സ്: മാനേജര്‍ ബിസിനസ് ഫിനാന്‍സ്- 1, എം.എസ്.എം.ഇ: ബാങ്കിങ് റിലേഷന്‍ഷിപ്പ് മാനേജര്‍ 120, റിലേഷന്‍ഷിപ്പ് സീനിയര്‍ മാനേജര്‍ 120, സോണല്‍ പ്രിസ് മാനേജര്‍- മര്‍ച്ചന്റ് ബിസിനസ് അക്വയറിങ്- 13, എ.ടി.എം / കിയോസ്‌ക് ബിസിനസ് യൂനിറ്റ് മാനേജര്‍ - 10, ന്യൂ ഏജ് മൊബൈല്‍ ബാങ്കിങ് ആപ് പ്രൊഡക്ട് മാനേജര്‍ 10, യു.ഐ./ യു.എക്‌സ് സ്‌പെഷ്യലിസ്റ്റ്/ യൂസബിലിറ്റി- 8, റീസബിള്‍സ് മാനേജ്‌മെന്റ് : സോണല്‍ മാനേജര്‍ 27, റീജനല്‍ മാനേജര്‍ - 40, ഏരിയ മാനേജര്‍- 120, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: സീനിയര്‍ ക്ലൗഡ് എഞ്ചിനീയറിങ്- 6, എന്റര്‍ പ്രൈസ് ആര്‍ടിക്ട് - 6.
കോഓപ്പറേറ്റ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്രെഡിറ്റ്: പ്രൊഡക്ട് സെയില്‍സ് മാനേജര്‍- ട്രാന്‍സാക്ഷന്‍ ബാങ്കിങ്5, സീനിയര്‍ പ്രോഡക്ട് സെയില്‍സ് മാനേജര്‍- ട്രാന്‍സാക്ഷന്‍ ബാങ്കിങ് 5, റിലേഷന്‍ഷിപ്പ് മാനേജര്‍- എം.എന്‍.സി 6, റിയല്‍ എസ്റ്റേറ്റ് 6, കണ്‍ഗ്ലോമറേറ്റ്- 6, ക്രെഡിറ്റ് ലൈഫ് 6.
വിദ്യാഭ്യസാ യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം അടക്കമുള്ള മറ്റു യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ നടപടികള്‍ എന്നിവയ്ക്കായി www.bankofbaroda.co.in സന്ദര്‍ശിക്കുക. വിജ്ഞാപനം www.bankofbaroda.co.in/career ല്‍ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 19