ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എം.ടി.എസ് റിക്രൂട്ട്‌മെന്റ്; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഡ്രാഫ്റ്റ്‌സ്മാന്‍, പ്യൂണ്‍ (എം.ടി.എസ്) തസ്തികകളിലാണ് നിയമനം നടക്കുന്നത്. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയാണ് നിയമനം നടക്കുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 15ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍, പ്യൂണ്‍ (എം.ടി.എസ്) റിക്രൂട്ട്‌മെന്റ്.
ഡ്രാഫ്റ്റ്‌സ്മാന്‍ = 1 ഒഴിവ്
എം.ടി.എസ് പ്യൂണ്‍ = 02 ഒഴിവ്
പ്രായപരിധി
ഡ്രാഫ്റ്റ്‌സ്മാന്‍
18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
എം.ടി.എസ് പ്യൂണ്‍ = 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
ഡ്രാഫ്റ്റ്‌സ്മാന്‍
ഉദ്യോഗാര്‍ത്ഥിക്ക് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ മറൈന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍, ഷിപ്പ് നിര്‍മ്മാണം എന്നിവയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഒരു വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും വിഷയങ്ങളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മറൈന്‍ എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍, കപ്പല്‍ നിര്‍മ്മാണം എന്നിവയില്‍ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം, യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനം എന്നിവയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
എം.ടി.എസ് പ്യൂണ്‍
മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ഓഫീസ് അറ്റന്‍ഡറായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ തപാല്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. താഴെ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഡിസംബര്‍ 15ന് മുന്‍പായി Directorate of Recruitment
Coast Guard Headquarters,
Coast Guard Administrative Complex
C1, Phase II, Industrial Area,
Sector62,Noida,
U.P. – 201309 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ ലെറ്ററിന് മുകളില്‍ 'APPLICATON FOR THE POST OF DRAUGHTSMAN/ MTS (PEON)' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ/ വിജ്ഞാപനം: Click