നഗരസഭയിൽ ഡ്രൈവർ, ആരോഗ്യകേരളത്തിൽ നഴ്സ്, വനഗവേഷണ സ്ഥാപനത്തിൽ സിനിമറ്റോഗ്രഫർ, അധ്യാപകർ… നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ

Keralajobs thozhilvaartha ഡ്രൈവർ ജോലി ഒഴിവുകൾ, കേരളത്തിലെ ഇന്നത്തെ ജോലി ഒഴിവുകൾ,കമ്പനി ജോലി ഒഴിവുകൾ,ദിവസക്കൂലി ജോലി ഒഴിവുകൾ

Job thumbinail

ഏറെനാളായി നല്ലൊരു ജോലിക്കായി പരിശ്രമിക്കുന്നവരാണോ?

എങ്കിൽ ഇതാ നിരവധി അവസരങ്ങൾ.

കംപ്യൂട്ടർ ലക്ചറർ, ഡ്രൈവർ, അധ്യാപകർ, ഫീൽഡ് വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക.

കംപ്യൂട്ടർ ലക്ചറർ

മലപ്പുറം കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക്കില്‍ കംപ്യൂട്ടർ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ കംപ്യൂട്ടർ ലക്ചറര്‍ ഒഴിവ്. അഭിമുഖം നവംബര്‍ 25നു 10ന് കോളജ് ഓഫിസില്‍. 0483–2750790.

ഡ്രൈവർ

പറവൂർ നഗരസഭയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം. ഹെവി ഗുഡ്സ് മോട്ടർ വെഹിക്കിൾ, ട്രാക്ടർ, ട്രെയ്‌ലർ ലൈസൻസ് ഉള്ളവർ നവംബർ 26നകം അപേക്ഷിക്കുക.

എൽപിഎസ്ടി

വയനാട് കാര്യമ്പാടി ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനം. അഭിമുഖം നവംബർ 25നു 10.30ന്.

അധ്യാപകർ

എറണാകുളം നെടുമ്പാശ്ശേരി കുന്നുകര എംഇഎസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 28ന്. 94477 81611. principal@mescet.ac.in

ഫീൽഡ് വർക്കർ

കാസർകോട് ജില്ലയിലെ എൻട്രി ഹോം ഫോർ ഗേൾസിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട് ടൈം) ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം നവംബർ 27നു11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ. യോഗ്യത: എംഎസ്ഡബ്ല്യു/പിജി, എംഎസ്‌സി/ എം.എ (സൈക്കോളജി), ഒരു വർഷ പരിചയം. പ്രായം: 30-45. www.keralasamakhya.org

റിസർച് അസോഷ്യേറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വനിതാ പഠന കേന്ദ്രത്തിൽ റിസർച് അസോഷ്യേറ്റ്, റിസർച് അസിസ്റ്റന്റ് ഒഴിവ്. നവംബർ 25നകം അപേക്ഷിക്കണം. 0484–2862079; ഇ–മെയിൽ: wsc.cusat@gmail.com

റിസർച് ഫെലോ

കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കോളജ് ഒാഫ് ഫോറസ്ട്രിയിൽ റിസർച് ഫെലോയുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം നവംബർ 23 നു 9 ന്. www.kau.ac.in

അക്കൗണ്ടന്റ്

കെക്സ്‌കോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് ഒഴിവ്. നവംബർ 27 വരെ അപേക്ഷിക്കാം. യോഗ്യത: എംകോം, ടാലി, 5 വർഷ പരിചയം. കെക്സ്‌കോണിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ്സു കഴിയാത്ത വിമുക്തഭടന്മാർക്കും ആശ്രിതർക്കുമാണ് അവസരം. അപേക്ഷ ഇ–മെയിൽ (kexconkerala2022@gmail.com) ചെയ്യുക. 0471–2320771.

സ്റ്റാഫ് നഴ്സ്

തൃശൂർ ആരോഗ്യകേരളത്തിൽ സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഒാഡിയോളജിസ്റ്റ്, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനം. നവംബർ 25 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.arogyakeralam.gov.in

സിനിമറ്റോഗ്രഫർ

തൃശൂർ പീച്ചി കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച് പ്രോഗ്രാമിൽ ഡോക്യുമെന്ററി സിനിമറ്റോഗ്രഫറുടെ ഒരു ഒഴിവ്. അഭിമുഖം നവംബർ 25 നു 10ന്. യോഗ്യത: മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ പിജി/ എംഎസ്ഡബ്ല്യു. ഫെലോഷിപ്പ്: 25,000.

ബാർടെന്റർ

കേരള ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ബാർടെന്ററുടെ രണ്ട് ഒഴിവ്. ഒരു വർഷ കരാർ നിയമനം. പ്രായപരിധി: 45. ശമ്പളം: 25,000. നവംബർ 23 നകം അപേക്ഷിക്കണം. www.ksinc.kerala.gov.in

Post a Comment

© Boldskyz . All rights reserved. Developed by Jago Desain