കൊച്ചിൻ ഷിപ്പിയാർഡ ലിമിറ്റഡില്‍ വിവിധ വകുപ്പുകളില്‍ ജോലിയൊഴിവ്. സ്‌കാഫോള്‍ഡ്, സെമി സ്‌കില്‍ഡ് റിഗ്ഗര്‍ എന്നീ പോസ്റ്റുകളിലാണ് ജോലിക്കാരെ തിരയുന്നത്. നാലാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനങ്ങളാണ് നടക്കാന്‍ പോവുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 29 വരെ അപേക്ഷിക്കാനാവും
തസ്തിക & ഒഴിവ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സ്‌കാഫോള്‍ഡര്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍ താല്‍ക്കാലിക നിയമനം. ആകെ 71 ഒഴിവുകള്‍.
Scaffolder = 21 ഒഴിവ്
Semi Skilled Rigger = 50 ഒഴിവ്.
പ്രായപരിധി
30 വയസ് കവിയാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ 1994 നവംബര്‍ 30ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
സ്‌കാഫോള്‍ഡര്‍
പത്താം ക്ലാസ് വിജയം + ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സെമി സ്‌കില്‍ഡ് റിഗ്ഗര്‍
നാലാം ക്ലാസ് വിജയം. റിഗ്ഗിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
ജോലി ലഭിച്ചാല്‍ 22100 രൂപ മുതല്‍ 23400 രൂപവരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അപേക്ഷ ഫീസായി 200 രൂപ അടയ്ക്കണം. നവംബര്‍ 29ന് മുന്‍പായി നല്‍കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click