കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്.II ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ നാലുവരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
Coirfed Recruitment 2024 Job Details
ബോർഡ്: COIRFED
ജോലി തരം: കേരള സർക്കാർ
കാറ്റഗറി നമ്പർ: 378/2024
നിയമനം: താൽക്കാലികം
ആകെ ഒഴിവുകൾ: 01
തസ്തിക: സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്.II
ജോലിസ്ഥലം: കേരളത്തിലുടനീളം
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷിക്കേണ്ട തീയതി: 2024 ഒക്ടോബർ 30
അവസാന തീയതി: 2024 ഡിസംബർ 4
Vacancy Details-Coirfed Recruitment 2024
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കെയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 3 സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്.II ഒഴിവാണ് ഉള്ളത്.
Age Limit Details-Coirfed Recruitment 2024
സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്.II പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1984 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചുവരായിരിക്കണം. പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications-Coirfed Recruitment 2024
1.അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
2.ഹയർസെക്കൻഡറി തലം വരെയെങ്കിലും ഹിന്ദി പഠിച്ചിരിക്കണം.
3. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ) KGTE
അല്ലെങ്കിൽ
കേന്ദ്രസർക്കാരോ കേരള സർക്കാരോ അംഗീകരിച്ച കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ആറുമാസത്തിൽ കുറയാത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
Salary Details Coirfed Recruitment 2024
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്.II പോസ്റ്റിലേക്ക് സെലക്ഷൻ ലഭിക്കുകയാണെങ്കിൽ 15,190 രൂപ മുതൽ 30,190 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply Coirfed Recruitment 2024?
യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 378/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2024 ഡിസംബർ 4 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.