മിനി ജോബ് ഫെയര്‍ | Mini Job Fair
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു (Mini Job Fair). ലോണ്‍ ഓഫീസര്‍, ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍), സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് സെയില്‍സ്, സെയില്‍സ് ഓഫീസര്‍, മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ (എല്‍ എം വി), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്, സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, സി സി ടി വി ടെക്നിഷ്യന്‍, പ്രോഡക്റ്റ് പ്രോക്യോറ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പെര്‍ച്ചസ് എക്‌സിക്യൂട്ടീവ്,
ഷോറൂം സെയില്‍സ് തസ്തികകളിലേക്ക് നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 6282942066
തൊഴില്‍ മേള 30 ന് | Job fair
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സെന്റ് തോമസ് കൊളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കൊളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. 1000 ല്‍പരം ഒഴിവുകളുണ്ട്. ഫോണ്‍: 9746701434, 9496443878,0468-2222745
പ്രയുക്തി ടെക്‌നോ ഡ്രൈവ് 30ന്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ സഹകരണത്തോടെ ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നവംബർ 30 ന് രാവിലെ 9 മുതൽ ”പ്രയുക്തി ടെക്‌നോ ഡ്രൈവ് 2024′ എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ടെക്‌നോപാർക്കിലെ വിവിധ സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടി നാഷണൽ കമ്പനികൾ വരെ തൊഴിൽമേളയിൽ പങ്കെടുക്കും.
വെബ് ഡവലപ്പ്‌മെന്റ്, സോഫ്റ്റ്‌വെയർ ഡവലപ്പ്‌മെന്റ്, ജാവ ഡവലപ്പെർ, പൈതോൺ ഡവലപ്പെർ, ജാവ എൻജിനിയർ, C++ എൻജിനിയർ, C#/WPF എൻജിനിയർ, ഫുഡ് ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ്, കെമിക്കൽ മാനുഫാക്ചറിംഗ്, ബയോടെക്‌നോളജി, മൈക്രോ ബയോളജി, ത്രീഡി റിഗിംങ് ആർട്ടിസ്റ്റ്, അനിമാറ്റിക് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ളവർക്കും തൊഴിൽമേളയിൽ നിരവധി അവസരങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/52f3n884 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2304577