ക്ഷീര വികസന വകുപ്പിന്റെ കീഴിൽ നിയമനം ഒപ്പം മറ്റ് അവസരങ്ങളും.

ക്ഷീര വികസന വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. തൊഴിൽവാർത്തകൾ,ഉടൻ നിയമനം,തൊഴിലവസരങ്ങൾ, ഇന്നത്തെ ജോലി ഒഴിവുകൾ


ക്ഷീര വികസന വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ക്ഷീര വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിലേക്കാണ് നിയമനം. അനലിസ്റ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 27ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തിക & ഒഴിവ്

ക്ഷീര വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിലേക്ക്- കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളില്‍ അനലിസ്റ്റ് നിയമനം. 


പ്രായപരിധി

18 മുതല്‍ 40 വയസ് വരെ. 

യോഗ്യത

കെമിസ്ട്രി അനലിസ്റ്റ്

എം.ടെക് (ഡയറി കെമിസ്ട്രി) / ബി.ടെക് (ഡയറി ടെക്‌നോളജി) യും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് കെമിസ്ട്രി അനലിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കാം. 

മൈക്രോ ബയോളജി

എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്‌സി (ജനറല്‍ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നവംബര്‍ 27ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജോയിന്റ് ഡയറക്ടര്‍, സ്‌റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തില്‍ എത്തിക്കണം

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain