സ്റ്റാഫ് നഴ്സ് അഭിമുഖം ഡിസംബര്‍ 4, 6 തീയതികളില്‍

Kerala jobs, Job-Opportunity, all kerala jobs,
Job thumbinail

ആലപ്പുഴ ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 302/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ 35 ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ നാലിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ വെച്ചും

 അവശേഷിക്കുന്ന 30 ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ ആറിനു കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ വെച്ചും അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രെഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവരം എസ്എംഎസ്, പ്രെഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, 

തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സല്‍ എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2264134.

ലേറ്റസ്റ്റ് തൊഴിൽ വാർത്തകൾ അറിയാൻ 

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain