ഡിഗ്രിക്കാര്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ ജോലി നേടാം; ആയിരത്തലധികം ഒഴിവുകള്‍; അപേക്ഷ നവംബര്‍ 16 വരെ

Keralajob,mykeralajobs,thozhilvaartha,government job,private job


ഡിഗ്രിക്കാര്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ ജോലി നേടാം; ആയിരത്തലധികം ഒഴിവുകള്‍; അപേക്ഷ നവംബര്‍ 16 വരെ

തൊഴിൽ വാർത്തകൾ അറിയുവാൻ WhatsApp page ഫോളോ ചെയ്യുക Click 

ഐഡിബി.ഐ ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. ഐ.ഡി.ബി.ഐ ബാങ്ക് ഇപ്പോള്‍ എക്‌സിക്യൂട്ടീവ് തസ്‌കിയിലേക്ക് ആയിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക &ഒഴിവ്

ഐ.ഡി.ബി.ഐ ബാങ്കില്‍ എക്‌സിക്യുട്ടീവ് റിക്രൂട്ട്‌മെന്റ്. ആയിരം ഒഴിവുകള്‍. ഇന്ത്യയിലുടനീളം നിയമനം നടക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് റിക്രൂട്ട്‌മെന്റ്. രണ്ട് വര്‍ഷംവരെ നീട്ടി നല്‍കാം.

എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

ശമ്പളം

29,000 രൂപ മുതല്‍ 31,000 രൂപ വരെ.

പ്രായപരിധി

20 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

അംഗീകൃത സര്‍വ്വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റ്.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 250 രൂപ. മറ്റുള്ളവര്‍ക്ക് 1050 രൂപ.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായാ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ: CLICK

വിജ്ഞാപനം: CLICK

Post a Comment

© Boldskyz . All rights reserved. Developed by Jago Desain