കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിക പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് സംവരണം ചെയ്തതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ അസലും പകര്‍പ്പുമായി ഡിസംബര്‍ നാലിന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 04936 286644.
എഞ്ചിനീയറിങ് കോളേജില്‍ നിയമനം
തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംങ് വിഭാഗത്തില്‍ ജിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 6 ന് നടക്കുന്ന പരീക്ഷ/ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.gecter.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക