സർക്കാർ സ്ഥാപനങ്ങളിൽ 181+ ഒഴിവുകൾ; ഡിസംബർ 9 ഓൺലൈനായി അപേക്ഷിക്കൂ

കേരളത്തിലെ ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ, കേരളത്തിലെ തൊഴിൽ വീഥി, ഏറ്റവും പുതിയ ജോലി ഒഴിവുകൾ,kerala jobs,keralathozhiveedhi


ആരോഗ്യകേരളം

മലപ്പുറം നാഷനൽ ഹെൽത്ത് മിഷനിൽ 154 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവ്. പെരുവള്ളൂർ, മങ്കട, വേങ്ങര, പള്ളിക്കൽ, മാറാക്കര, വളവന്നൂർ, എടപ്പാൾ, മാറഞ്ചേരി, പൂക്കോട്ടൂർ, വെട്ടം തുടങ്ങിയ ഹെൽത്ത് ബ്ലോക്കുകളിൽ കരാർ നിയമനം. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.

∙പ്രായപരിധി: 40.

∙ശമ്പളം: 20,500.

IIT പാലക്കാട്

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ഒാട്ടമേഷൻ സെല്ലിൽ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, ഫ്രണ്ട് എൻഡ് ഡവലപ്പർ, ബാക് എൻഡ് ഡവലപ്പർ തസ്തികകളിൽ 5 ഒഴിവ്. കരാർ നിയമനം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.iitpkd.ac.in

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

കോഴിക്കോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്. കരാർ/ഡപ്യൂട്ടേഷൻ നിയമനം. ഡിസംബർ 5 വരെ അപേക്ഷിക്കാം.

∙തസ്തികകൾ: ലക്ചറർ കം ഇൻസ്ട്രക്ടർ, ഫാക്കൽറ്റി, ലൈബ്രേറിയൻ, ട്രെയിനർ (ഇൻസ്ട്രക്ടർ). www.sihmkerala.com

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിൽ തിരുവനന്തപുരത്ത് ജോയിന്റ് ഡയറക്ടർ (മെഡിക്കൽ), മാനേജർ (ഹോസ്പിറ്റൽ നെറ്റ്‌വർക്കിങ് ആൻഡ് ക്വാളിറ്റി അഷ്വറൻസ്) തസ്തികകളിൽ അവസരം. ഒാരോ ഒഴിവു വീതം. കരാർ/ ഡപ്യൂട്ടേഷൻ നിയമനം. നവംബർ 30 വരെ അപേക്ഷിക്കാം.

∙കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഫീൽഡ് ഒാഫിസർ തസ്തികയിലും അവസരം. ജില്ലകളിൽ ഒാരോ ഒഴിവു വീതം. കരാർ നിയമനം. നവംബർ 30 വരെ അപേക്ഷിക്കാം. www.sha.kerala.gov.in

പൊതുമേഖലാ സ്ഥാപനത്തിൽ ഒഴിവ്

പൊതുമേഖലാ സ്ഥാപനത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ നിയമനം. 4 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 4 വരെ.

∙സീനിയർ കൺസൽറ്റന്റ് (ലാൻഡ് മാനേജ്മെന്റ്), കൺസൽറ്റന്റ് (ലാൻഡ് മാനേജ്മെന്റ്), ജിയോളജിസ്റ്റ്. www.cmd.kerala.gov.in

കിഫ്ബി

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ കരാർ ഒഴിവുകൾ. ഡിസംബർ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം; 35 വയസ്സ്; 50,000 രൂപ.

∙പ്രോജക്ട് കോഒാർഡിനേറ്റർ: ബിരുദവും എംബിഎയും, 8 വർഷ പരിചയം; 45 വയസ്സ്; 80,000 രൂപ.

www.cmd.kerala.gov.in

സർവേ, ഭൂരേഖാ വകുപ്പ്

സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്മെന്റിനു കീഴിലെ ഡിജിറ്റൽ സർവേ മിഷനിൽ (എന്റെ ഭൂമി) ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒരൊഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ നവംബർ 30 വരെ.

യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ ബിഇ/ബിടെക്/എംഎസ്‌സി അല്ലെങ്കിൽ എംസിഎ, 3-5 വർഷ പരിചയം. പ്രായപരിധി: 45. ശമ്പളം: 70,000. www.cmd.kerala.gov.in

ഖരമാലിന്യ പദ്ധതി

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ പ്രൊക്യുർമെന്റ് എക്സ്പെർട്ട്, എൻവയൺമെന്റൽ എൻജിനീയർ തസ്തികകളിലായി കരാർ നിയമനം. ഒാരോ ഒഴിവു വീതം. ഡിസംബർ 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, ശമ്പളം:

∙പ്രൊക്യുർമെന്റ് എക്സ്പെർട്ട്: ഇക്കണോമിക്സ്/ കൊമേഴ്സ്/ പ്രൊക്യുർമെന്റ്/ മാനേജ്മെന്റ്/ഫിനാൻസ്/എൻജിനീയറിങ്ങിൽ ബിരുദം, 10 വർഷ പരിചയം; 60; 66,000.

∙എൻവയൺമെന്റൽ എൻജിനീയർ: സിവിൽ/എൻവയൺമെന്റൽ എൻജിനീയറിങ്/എൻവയൺമെന്റൽ പ്ലാനിങ്/നാച്ചുറൽ റിസോഴ്സസ് മാനേജ്മെന്റ്/ അനുബന്ധ വിഷയത്തിൽ പിജി, 7 വർഷ പരിചയം; 60; 55,000.

www.cmd.kerala.gov.in

കുടുംബശ്രീ

കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ/ ജില്ലാ പ്രോഗ്രാം മാനേജറുടെ (ഫാം ലൈവ്‍ലിഹുഡ്) കരാർ ഒഴിവ്. ഇടുക്കിയിലെ ഒരൊഴിവിലേക്കാണു നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 6 വരെ.

∙യോഗ്യത: അഗ്രികൾചറിൽ ബിഎസ്‌സി/ബിടെക്, 3-5 വർഷ പരിചയം.

∙പ്രായം: 40 കവിയരുത്.

∙ശമ്പളം: 30,000.

www.kudumbashree.org

ഐസർ

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റിസർച് ഫെലോയുടെ ഒരൊഴിവ്.

കരാർ നിയമനം. ഡിസംബർ 3 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബയോകെമിസ്ട്രി/ബയോടെക്നോളജി/ സുവോളജിയിൽ പിജി, നെറ്റ്/ ഗേറ്റ്, 2 വർഷ റിസർച് പരിചയം. ∙പ്രായപരിധി: 32. ∙ശമ്പളം: 42,000.

www.iisertvm.ac.in

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഇന്റേൺഷിപ്/ട്രെയിനിങ് അവസരം. 2 മാസമാണ് പരിശീലനം. ഡിസംബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: എംഎസ്‌സി ലൈഫ് സയൻസ്.

∙സ്റ്റൈപൻഡ്: 5,000.

www.iav.kerala.gov.in

ഐഐഎംകെ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അഡ്മിൻ അസോഷ്യേറ്റ്, റിസർച് അസോഷ്യേറ്റ്, തസ്തികകളിൽ ഒഴിവ്. കരാർ നിയമനം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙അഡ്മിൻ അസോഷ്യേറ്റ്: എംബിഎ/പിജി; 35; 24,300

∙റിസർച് അസോഷ്യേറ്റ്: പിജി എക്കണോമിക്സ്; 25; 27,000.

അഡ്മിൻ അസോഷ്യേറ്റ് ഒഴിവിൽ ഡിസംബർ 2 വരെയും റിസർച് അസോഷ്യേറ്റ് ഒഴിവിൽ ഡിസംബർ 4വരെയും അപേക്ഷിക്കാം.

∙കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ സൈക്കോളജിസ്റ്റ് ഒഴിവ്. കരാർ നിയമനം. ∙യോഗ്യത: പിജി/പിഎച്ചഡി ക്ലിനിക്കൽ സൈക്കോളജി ∙പ്രായം: 35. ∙ശമ്പളം: 75,000. www.iimk.ac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ

https://whatsapp.com/channel/0029VaiggkpJf05aUyZPdE1o  join ചെയ്യുക

Post a Comment

© Boldskyz . All rights reserved. Developed by Jago Desain