വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ ജോലികള്‍; കരാര്‍ നിയമനം നടക്കുന്നു

കേരളത്തിലെ മുഴുവൻ തൊഴിൽ വാർത്തകളും, ഇന്നത്തെ ഏറ്റവും പുതിയ ജോലിയിടുകൾ, ഗവൺമെന്റ് ജോലി ഒഴിവുകൾ, തൊഴിൽ വാർത്തകൾ,പുതിയ തൊഴിൽ ഒഴിവുകൾ,ജോലി

വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ ജോലികള്‍; കരാര്‍ നിയമനം നടക്കുന്നു; നവംബര്‍ അവസാന വാരത്തിലെ ഒഴിവുകള്‍


തൊഴിൽ വാർത്തകൾ അപേക്ഷിക്കേണ്ട വിധം
എയര്‍പോര്‍ട്ടില്‍ ജോലി വേണോ? സെക്യൂരിറ്റി സ്‌കാനര്‍ റിക്രൂട്ട്‌മെന്റ് Apply now
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എം.ടി.എസ് റിക്രൂട്ട്‌മെന്റ് Apply now

പ്രൊഡക്ഷന്‍ ഓഫീസര്‍ നിയമനം

 കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബര്‍ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. അച്ചടിയില്‍ ഡിപ്ലോമയും, മൂന്ന് വര്‍ഷത്തില്‍ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിര്‍മാണ വകുപ്പില്‍ ജോലി ചെയ്തുള്ള പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471 2333790, 8547971483, www.ksicl.org

 താത്കാലിക ഡെപ്യൂട്ടേഷന്‍

2025ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് കോര്‍ഡിനേറ്റര്‍ (അഡ്മിന്‍), ഹജ്ജ് ഓഫീസര്‍, ഹജ്ജ് സൂപ്രണ്ട് എന്നീ തസ്തികകളിലേക്ക് താത്കാലിക ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. മുസ്ലീം മത വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. രണ്ട് മുതല്‍ മൂന്ന് മാസം വരെയായിരിക്കും താത്കാലിക നിയമനം. മേയ് മുതല്‍ ജുലൈ വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്.

 അപേക്ഷകള്‍ ഓണ്‍ലൈനായി deputation.haj.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇന്ത്യാ ഗവണ്‍മെന്റിന്റെ ന്യുനപക്ഷ ക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 നവംബര്‍ 28. വിശദവിവരങ്ങള്‍ക്ക് deputation.haj.gov.in സന്ദര്‍ശിക്കുക.

ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണര്‍ (അക്കാദമിക്), സിസ്റ്റം മാനേജര്‍ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത, മറ്റ് വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.ceekerala.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍ – 144 അനുസരിച്ചുള്ള പ്രഫോര്‍മയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ മേലധികാരികള്‍ മുഖേന ഡിസംബര്‍ 15 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് (ഏഴാംനില) തമ്പാനൂര്‍, തിരുവനന്തപുരം – 1 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ നിയമനം

തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ അംഗത്തിന്റെ (സൈക്യാട്രിസ്റ്റ്) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കായി www.ksmha.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10.

കരാര്‍ നിയമനം

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷനില്‍ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, റീജ്യണല്‍ എസ്.ആര്‍.സി കോര്‍ഡിനേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ഡിസംബര്‍ 4 നു വൈകിട്ട് 5 മണിക്ക് മുന്‍പായി അയയ്ക്കണം.
എംഎസ്ഡബ്ല്യു യോഗ്യതയും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷി മേഖലയില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കില്‍ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷി മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് റീജ്യണല്‍ എസ്.ആര്‍.സി കോര്‍ഡിനേറ്റര്‍ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സെര്‍വര്‍ മാനേജ്‌മെന്റ്, നെറ്റ്‌വര്‍ക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2347768, 2347152.

Post a Comment

© Boldskyz . All rights reserved. Developed by Jago Desain