കേരളത്തില്‍ വീണ്ടും അംഗനവാടി ജോലിയൊഴിവ്. ആലപ്പുഴ മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിലേക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ ഒഴിവില്‍ നിയമനം നടക്കുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25ന് വൈകീട്ട് 5ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.
മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ള മുസ് ലിം, ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍, ധീവര വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി
അപേക്ഷകര്‍ 18നും 46 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചവരായിരിക്കരുത്. എന്നാല്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം.
അപേക്ഷ
അപേക്ഷകര്‍ നവംബര്‍ 25ന് വൈകീട്ട് 5ന് മുന്‍പായി മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഈ വിജ്ഞാപനപ്രകാരം മുസ്ലീം, ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍, ധീവര എന്നീ സംവരണ വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെടുന്ന സെലക്ഷന്‍ ലിസ്റ്റുകള്‍, 2024 ഒക്ടോബര്‍ എട്ടിന് മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ നിലവില്‍ വന്ന അങ്കണവാടി ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റിന്റെ കാലാവധിയ്ക്കുളളില്‍ മുസ്ലീം, ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍, ധീവര വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന് മാവേലിക്കര ശിശു വികസന ഓഫീസര്‍ അറിയിച്ചു