ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിം മെയിന്റനന്‍സ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ (പതോളജി, റേഡിയോളജി)
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്‌ഐ.ടി.ഐ (എന്‍.സി.വി.ടി) അല്ലെങ്കില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി/എസ്.സി.വി.ടി), മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ (പതോളജി, റേഡിയോളജി), ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയം.
പ്രായം: 15-24 (അര്‍ഹര്‍ക്ക് വയസ്സിളവ്)
സ്‌റ്റൈപന്‍ഡ്: ചട്ടപ്രകാരം. അപേക്ഷ ഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, ഇ.ബി.സി, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കി.
പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ്
സതേണ്‍ റെയില്‍വേയുടെ പാലക്കാട്ടെ റെയില്‍വേ ആശുപത്രിയില്‍ പാര്‍ട്‌ടൈം ഫിസി യോതെറാപ്പിസ്റ്റ് ഒഴിവ്. ആറുമാസ കരാര്‍ നിയമനം. നവംബര്‍ 20 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.pbpgt.in;
യോഗ്യത: ഫിസിയോതെറാപ്പി ബിരുദം, 5 വര്‍ഷ പരിചയം. പ്രായപരിധി: 60 വയസ്. ശമ്പളം: 20,000. അപേക്ഷ അയക്കേണ്ട വിലാസം: Senior Divisional Personnel Officer, Southern Railway, Palakkad Division, Palakkad678 002