പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; യു.സി.ഐ.എല്ലില്‍ ഒഴിവുകള്‍; നവംബര്‍ 30നകം അപേക്ഷിക്കണം
കേന്ദ്ര സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജിക്ക് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ യു.സി.ഐ.എല്ലില്‍ ജോലി. ജാര്‍ഖണ്ഡിലെ യൂറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എല്‍) ല്‍ മൈനിങ് മേറ്റ്- സി, ബ്ലാസ്റ്റര്‍- ബി, വിന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍ - ബി എന്നീ തസ്തികകളില്‍ 82 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30ന് മുന്‍പായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
യു.സി.ഐ.എല്ലില്‍- മൈനിങ് മേറ്റ്- സി, ബ്ലാസ്റ്റര്‍- ബി, വിന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍ - ബി നിയമനങ്ങള്‍. ആകെ 82 ഒഴിവുകള്‍.
പ്രായപരിധി
മൈനിങ് മേറ്റ്- സി = 35 വയസ്.
ബ്ലാസ്റ്റര്‍- ബി = 32 വയസ്.
വിന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍ - ബി =
യോഗ്യത
മൈനിങ് മേറ്റ്- സി
മൈനിംഗ് മേറ്റ്‌സി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്ലസ് ടു, മൈനിംഗ് മേറ്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി, പ്രസ്തുത മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യതയും പരിചയവും
Job vacancy | Application link |
---|---|
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ നിയമനം ഒപ്പം മറ്റ് അവസരങ്ങളും | Apply now |
ബ്ലാസ്റ്റര്‍- ബി
എസ് എസ് എല്‍ സിയാണ് യോഗ്യത.
ബ്ലാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്.
വിന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍ - ബി
വിന്‍ഡിംഗ് എന്‍ജിന്‍ ഡ്രൈവര്‍ക്ക് പത്താം ക്ലാസ് യോഗ്യതയും വൈന്‍ഡിംഗ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സിയും വേണം. കൂടാതെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവും അനിവാര്യമാണ്
ശമ്പളം
മൈനിംഗ് മേറ്റ്‌സിയായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 29190 രൂപ മുതല്‍ 45480 രൂപ വരെ ശമ്പളം ലഭിക്കും. ബ്ലാസ്റ്റര്‍ബി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28790 രൂപ മുതല്‍ 44850 രൂപ വരെ ശമ്പളം ലഭിക്കും. വിന്‍ഡിംഗ് എഞ്ചിന്‍ ഡ്രൈവര്‍ ബിയായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28790 രൂപ മുതല്‍ 44850 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ
എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ പേഴ്‌സണല്‍ ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. അപേക്ഷ ഫീസായി 500 രൂപ നല്‍കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നടപടികളെ കുറിച്ച് കൂടുതലറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: Click