കേരള p s c വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


കേരള പബ്ലിക് സർവിസ് കമീഷൻ (പിഎസ്.സി) കാറ്റഗറി നമ്പർ 314 മുതൽ 368/2024 വരെയുള്ള തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം സെപ്റ്റംബർ 30ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/Notifications ലിങ്കിലും ലഭ്യമാണ്. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ:

ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ ഫിസിക്കൽ മെഡിസിൻ ആറ് റിഹാബിലിറ്റേഷൻ (മെഡിക്കൽ വിദ്യാഭ്യാസം), ആർക്കിടെക്ചറൽ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫിസർ(കേരളത്തിലെ സർവകലാശാലകൾ), അസിസ്റ്റന്റ് എൻജിനീയർ (കേരള ജല അതോറിറ്റി), ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ-പട്ടികജാതി വികസന വകുപ്പ്), ജൂനിയർ ഇൻസ്​ട്രക്ടർ (മെക്കാനിക് ഓട്ടോബോഡി പെയിന്റിങ്-വ്യാവസായിക പരിശീലനം), അസിസ്റ്റന്റ് തമിഴ് ട്രാൻസലേറ്റർ ഗ്രേഡ് -2 (നിയമ വകുപ്പ്, സെക്രട്ടേറിയറ്റ്), ഇൻസ്ട്രക്ടർ (ഡെയിലറിങ് ആൻഡ്​ ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ-സാ​ങ്കേതിക വിദ്യാഭ്യാസം), റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് -2 (ആരോഗ്യവകുപ്പ്), ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ ഗ്രേഡ്​-3 (സിവിൽ)/ട്രേസർ-ഹാർബർ എൻജിനീയറിങ്), കെമിസ്റ്റ് (ജനറൽ, സൊസൈറ്റി വിഭാഗങ്ങൾ-കയർഫെഡ്), മൈയിൻസ്മേറ്റ് (കേരള സിറാമിക്സ്) സെയിൽസ്മാൻ/വിമെൻ ഗ്രേഡ് -2 (ജനറൽ, സൊസൈറ്റി കാറ്റഗറികൾ-ഹാൻടെക്സ്), ഹൈസ്കൂൾടീച്ചർ -സോഷ്യൽ സയൻസ് (കന്നട മീഡിയം), മാത്തമാറ്റിക്സ് (തമിഴ് മീഡിയം-വിദ്യാഭ്യാസം), നഴ്സ് ഗ്രേഡ് -2 (ഹോമിയോപ്പതി), ബ്ലാക്ക്സ്മിത്തി ഇൻസ്​ട്രക്ടർ (വനിതകൾ അർഹരല്ല) (പ്രിസൺസ്), ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം) (തസ്തിക മാറ്റംവഴി) (എൻ.സി)/തസ്തിക ക്ഷേമം)"


"സ്​പെഷൽ റിക്രൂട്ട്മെന്റ്: ഫാർമസിസ്റ്റ് ഗ്രേഡ് -2 (എസ്.ടി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് -2(എസ്.ടി) ആരോഗ്യവകുപ്പ്)

എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ- നിയോനാറ്റോളജി (എസ്.സി-മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എസ്.ടി-ഇൻഷുറൻസ് മെഡിക്കൽ സർവിസ്ഡ്), ലെക്ചറർ-കമേഴ്ഷ്യൽ പ്രാക്ടീസ് (ഗവൺമെന്റ് പോളിടെക്നിക്സ്) (മുസ്‍ലിം-സാ​ങ്കേതിക വിദ്യാഭ്യാസം), സൂപ്പർവൈസർ (ഐ.സി.ഡി.എസ്-ധീവര), വനിത ശിശുവികസന വകുപ്പ്), ഫയർമാൻ ട്രേഡ് 2 (ഒ.ബി.സി) (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ​ലിമിറ്റഡ്), പൊലീസ് കോൺസ്റ്റബിൾ (എസ്.സി.സി.സി) (റിസർവ് ബറ്റാലിയൻ), പ്യൂൺ-വാച്ച്മാൻ (എസ്.ടി) (കെ.എസ്.എഫ്.ഇ), ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എൽ.സി/ആം​ഗ്ലോ ഇന്ത്യൻ) (കേരള ജല അതോറിറ്റി), ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (ഒ.ബി.സി, മുസ്‍ലിം) (കേരള ജല അതോറിറ്റി), പ്യൂൺ (എസ്.സി) (സൊസൈറ്റി വിഭാഗം) (ഹൗസ്ഫെഡ്), അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൽ.സി)/ആംഗ്ലോ ഇന്ത്യ) (മലബാർ സിമെന്റ്സ്), ​ഹൈസ്കൂൾ ടീച്ചർ (ഉർദു) (എസ്.സി/എൽ.സി/ആംഗ്ലോ ഇന്ത്യൻ/എസ്.​ഐ.യു.സി നാടാർ) (വിദ്യാഭ്യാസം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്.സി.സി.സി) (​ഹോമിയോപ്പതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 -ഹോമിയോ) (മുസ്‍ലിം/ഹിന്ദു നാടാർ/എസ്.ടി) എസ്.ഐ.യു.സി നാടാർ (ഹോമിയോപ്പതി), ഫാർമസിസ്റ്റ് ​ഗ്രേഡ് 2 (ആയുർവേദ) (എസ്.സി.സി.സി) ഭാരതീയ ചികിത്സാ വകുപ്പ്), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (എസ്.സി), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) (എസ്.സി) (വിദ്യാഭ്യാസം), ആയ (എൽ.സി/ആംഗ്ലോ ഇന്ത്യൻ-ഒ.ബി.സി)-എസ്.ഐ.യു.സി നാടാർ-ധീവര-മുസ്‍ലിം-ധീവര എസ്.സി.സി.സി) (വിവിധ വകുപ്പുകൾ).

തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെ വിശദ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. നിർദേശാനുസരണം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്"


Previous Post Next Post
ജോലി ഒഴിവുകൾ അറിയാൻ വാട്സ്ആപ്പ് 

Ads

نموذج الاتصال