സെൻസസ് എടുക്കുന്നതിന് ആളെ ആവശ്യമുണ്ട് | Enumerator Job
ഫിഷറീസ് വകുപ്പ് മറൈന്‍ ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 14 ന് ഉച്ച രണ്ട് മണിയ്ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും.
പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായപരിധി 21 - 36. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അനുബന്ധ വിഷയങ്ങളില്‍ ബിരുദമോ, ബിരദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0495-2383780.
ഇന്റര്‍വ്യു
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്ന് വര്‍ഷ ജി. എന്‍. എം സെക്കന്‍ഡ് ക്ലാസോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.
ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം 21,800. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 രാവിലെ 10 മണിക്ക് തിരുവനന്തപും തൈക്കാട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in സന്ദര്‍ശിക്കുക