പരീക്ഷയില്ല, ഡ്രൈവിംഗ് ലൈസൻസുളളവർക്ക് മുൻഗണന, ലഭിക്കാൻ പോകുന്നത് മികച്ച ശമ്പളം; അപേക്ഷിക്കേണ്ടത് ഇങ്ങനെ"

Job interview, keralajobs

വിവിധ തസ്തികകളിലേക്ക് തൊഴിലവസരം പ്രഖ്യാപിച്ച് എയർഇന്ത്യ എയർപോർട്ട് സർവീസസ് ലിമി​റ്റഡ് (എഐഎഎസ്എൽ). കസ്​റ്റമർ എക്സിക്യൂട്ടീവുകളിലേക്കടക്കം 1,652 ഒഴിവുകളിലേക്കാണ് എയർഇന്ത്യ ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. വ്യത്യസ്ത തീയതികളിലായി വിവിധയിടങ്ങളിലായാണ് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിച്ചിരിക്കുന്നത്. താൽപര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾ അറിയാൻ എയർഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈ​റ്റ് സന്ദർശിക്കേണ്ടതാണ്."

ഒഴിവുകൾ

മുംബയ് വിമാനത്താവളം- 1067
അഹമ്മദാബാദ് വിമാനത്താവളം- 156
ദാബോലിം വിമാനത്താവളം- 429

യോഗ്യരായ ഉദ്യോഗാർത്ഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിന് കൃത്യമായി പങ്കെടുക്കേണ്ടതാണ്. കൃത്യമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യപ്പെട്ടിരുന്ന സർട്ടിഫിക്ക​റ്റുകളുടെ കോപ്പിയുമായാണ് ഇന്റർവ്യൂവിന് എത്തേണ്ടത്. അപേക്ഷ ഫീസായി 500 രൂപയും അടയ്‌ക്കേണ്ടതാണ്. ഇത് തിരികെ നൽകുന്നതല്ല.

തിരഞ്ഞെടുക്കുന്ന രീതിഒഴിവുളള തസ്തികകളിലേക്ക് ഇന്റർവ്യൂ മുഖാന്തരമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികളുടെ എണ്ണമനുസരിച്ച് ഗ്രൂപ്പ് ചർച്ചകൾ ഉണ്ടാകും. യോഗ്യരായവരെ അന്നേദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിലോ അറിയിക്കും. അതേസമയം, സീനിയർ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, റാംമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലി​റ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ട്രേഡ് ടെസ്​റ്റിൽ വിജയിക്കുന്നവർ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുകയുളളൂ. കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്."

Post a Comment

© Boldskyz . All rights reserved. Developed by Jago Desain