"തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും
അസിസ്റ്റന്റ് ഹൽവായ്-കം-കുക്ക്: ഒഴിവ് 1 (ജനറൽ) ശമ്പളം 19,900-63,200 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. അംഗീകൃത കാറ്ററിങ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ; കുക്കിങ്ങിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം.
ക്ലർക്ക്: ഒഴിവ് 1 (ജനറൽ) ശമ്പളനിരക്ക് 19,900-63,200 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യം (കോമേഴ്സ്); ടൈപ്പിങ് സ്പീഡ് മിനിറ്റിൽ ഇംഗ്ലീഷ് 35 വാക്ക്, ഹിന്ദി 30 വാക്ക് (കമ്പ്യൂട്ടറിൽ) വേഗതയുണ്ടാകണം."
"കാന്റീൻ അറ്റൻഡന്റ്: ഒഴിവുകൾ 12. ശമ്പളനിരക്ക് 18,000-56,900 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം.
പ്രായപരിധി 18-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 25നകം കൊച്ചിയിലെ പ്രിൻസിപ്പൽ കമീഷണറുടെ കാര്യാലയത്തിൽ ലഭിക്കണം. കവറിനുപുറത്ത് തസ്തികയുടെ പേരും ഡിപ്പാർട്ട്മെന്റൽ കാന്റീൻ തസ്തികയിലേക്കുള്ള അപേക്ഷയെന്നും രേഖപ്പെടുത്തിയിരിക്കണം. സെലക്ഷൻ നടപടികളടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്."