കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ജില്ലകളിൽ ജോലി നേടാം


ക്ലീനിംഗ് സ്റ്റാഫ്, മാനേജർ, കെയർടേക്കർ, കുക്കിംഗ് അസിസ്റ്റന്റ്. തുടങ്ങിയ വിവിധ ജില്ലകളിലായി കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്‌തികകളിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു


കെയർ ടേക്കർ

▪️യോഗ്യത : പ്ലസ്‌ടു/ പ്രിഡിഗ്രി

▪️പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

▪️വേതനം : പ്രതിമാസം 12000/- രൂപ

ഹോം മാനേജർ :

▪️യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി)

▪️പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

▪️വേതനം : പ്രതിമാസം 22500/- രൂപ

നിർദ്ദിഷ്‌ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 22.10.2024 ന് രാവിലെ 11.00 മണിക്ക് കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക 

🛑 മലയാളം എഴുതാനും വായിക്കാനും അറിയാമോ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ജോലി ഒഴിവുകൾ

മലയാളം എഴുതാനും വായിക്കാനും

അറിയുന്നവർക്ക് ജോലി


കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

▪️മലയാളം എഴുതാനും വായിക്കാനും അറിയണം. 

▪️പ്രായപരിധി 23 വയസിന് മുകളിൽ. 

പ്രതിമാസ വേതനം 6,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 23ന് രാവിലെ 11ന് മറയൂർ സഹായഗിരി ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം.


കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. 

ഫോൺ: 0471– 2348666, 

വെബ്സൈറ്റ്: www.keralasamakhya.org

Previous Post Next Post

نموذج الاتصال