യൂണിവേഴ്‌സിറ്റികളിൽ സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കുന്നു

Kerala p s c,government job


കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ സെക്യൂരിറ്റി പോസ്റ്റിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന സ്ഥിരം നിയമനങ്ങളാണിത്. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്ത‌ിക& ഒഴിവ്

▪️കേരളത്തിലെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ റിക്രൂട്ട്മെന്റ്.ആകെ 02 ഒഴിവുകൾ.

ശമ്പള വിവരങ്ങൾ 

▪️തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,200 രൂപമുതൽ 1, 15,300 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി 

18 മുതൽ 45 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 01.01.1979നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും

യോഗ്യത വിവരങ്ങൾ 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ ക്യാപ്റ്റൻ പദവിയിൽ നിന്നോ അല്ലെങ്കിൽ നാവികസേനയിൽ നിന്നോ വായുസേനയിൽ നിന്നോ തത്തുല്യ പദവിയിൽ നിന്നും വിരമിച്ച വിമുക്തഭടൻ ആയിരിക്കണം.

അപേക്ഷ വിവരങ്ങൾ 

ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ പ്രൊഫൈൽ സന്ദർശിച്ച് വൺ ടൈം രജിസ്ട്രേഷൻ മുഖേന അപേക്ഷിക്കാം. 

അതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.

അപേക്ഷ ലിങ്ക് 

Post a Comment

© Boldskyz . All rights reserved. Developed by Jago Desain