ജർമനിയിൽ നഴ്സാകാം; ഇപ്പോൾ അപേക്ഷിക്കു

Nursing jobs in Germany,Nursing jobs in Germany for Indian nurses,

Nursing jobs in Germany English speaking

ജർമനിയിൽ നഴ്സാകാം; ഇപ്പോൾ അപേക്ഷിക്കു

നോർക്ക റൂട്ട്സിൻ്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ 6-ാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നഴ്സ് തസ്തികയിലേയ്ക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ അപേക്ഷനൽകാൻ സാധിക്കാത്തവർക്ക് നിലവിൽ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം.

ഇതിനായി 2024 നവംബർ ഒന്നിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെൻ്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) എത്തി രജിസ്റ്റർ ചെയ്യാം. നവംബർ നാലിന് തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ, തൈക്കാട്) നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ഉദ്യോ​ഗാർഥികൾക്ക് നഴ്സിങ്ങിൽ ബി.എസ്.സി./ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. വിശദമായ സി.വി., പാസ്പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മറ്റ് അവശ്യരേഖകൾ എന്നിവയും അപേകർക്ക് ആവശ്യമാണ്. ഇതിനോടൊപ്പം മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടക്കും. വയോജന പരിചരണം/ പാലിയേറ്റീവ് കെയർ/ ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ലഭിക്കും. ഉദ്യോ​ഗാർഥികളുടെ പ്രായപരിധി 38 വയസാണ്.

അഭിമുഖം
2024 നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain