വിവിധ ജില്ലകളിലെ ഒഴിവുകള്‍; താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ജോലി നേടാം; കൂടുതല്‍ വിവരങ്ങളറിയാം"


വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ (നാഷണല്‍ ആയുഷ് മിഷന്‍) നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 28 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്റ്റ് ഉള്‍പ്പെടെ) വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.nam.kerala.gov.in സന്ദര്‍ശിക്കുക.

യങ്ങ് പ്രൊഫഷണലുകള്‍ക്ക് അവസരം
റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ഐ.എല്‍.ഡി.എം) ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിവര്‍ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള യങ്ങ് പ്രൊഫഷണലിനെ പ്രതിമാസം 30,000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. താമസം സൗജന്യമായിരിക്കും. എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഓണ്‍ലൈനായി ബയോഡേറ്റ സഹിതം ഒക്ടോബര്‍ 30 നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്. ആവശ്യമായ പ്രവര്‍ത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8129492545

കെക്‌സോണില്‍ നിയമനം
കെക്‌സോണിന്റെ കേന്ദ്ര കാര്യാലയത്തില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്‌സോണില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലില്‍ 2024 ഒക്ടോബര്‍ 25 വൈകുന്നേരം 4 മണിക്കു മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2320771

ഹൗസ് കീപ്പിംഗ് സ്റ്റാഫ് അഭിമുഖം 23ന്
സിഡിറ്റിന്റെ എഫ്.എം.എസ്എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഡി.റ്റി.സി സൗത്ത് തിരുവനന്തപുരം ഓഫിസിലേയ്ക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പ്രതിദിനം 320 രൂപ വേതനമായി നല്‍കും. ഒക്ടോബര്‍ 23 രാവിലെ 11.30ന് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ആറാം നിലയിലുളള ആര്‍.ടി.ഒ (എന്‍.എസ്) കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം നടക്കുന്നത്.
സമാന ജോലിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സിഡിറ്റ് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562965123


Vacancies in various districts Can get government job even if it is temporary Know more information"

Previous Post Next Post

نموذج الاتصال