പരീക്ഷയില്ല, സാമൂഹ്യനീതി വകുപ്പിൽ ജോലി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം"

Jobs,jobOpportunity,KeralajobVacancy,Thozhiveedhi,thozhilvaartha,Joliozhivu,innathejoli,MyKeralajob,Governmentjob,jobrequirement,localjobs,lullujobs

തിരുവനന്തപുരം; സാമൂഹ്യനീതി വകുപ്പിൽ ജോലി നേടാൻ അവസരം.


മെയിന്റനൻസ് ട്രൈബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിലാണ് നിയമനം നടക്കുന്നത്. ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. 

കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. 

പ്രായപരിധി 18നും 35നും ഇടയിൽ.അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്കും കൗൺസിലിംഗിൽ പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

 മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 21ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241 വിളിക്കാം."

Post a Comment

© Boldskyz . All rights reserved. Developed by Jago Desain