ഇന്റർവ്യൂവിനു തയാറാണോ? എങ്കിൽ അഞ്ചക്ക ശമ്പളത്തിൽ ജോലി നേടാം; ഡ്രൈവർ, മേട്രൺ, റസിഡന്റ് ട്യൂട്ടർ ഉൾപ്പെടെ അവസരം"

 


"അപേക്ഷകൾ അയച്ചു മടുപ്പായോ? അതല്ലെങ്കിൽ യോഗ്യത അനുസരിച്ചു ജോലി കിട്ടുന്നില്ലെന്നാണോ? എങ്കിൽ അതിനൊരു പരിഹാരം ഇവിടെയുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ അവസരം നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. ഒഴിവുകളും യോഗ്യതകളുമറിയാം;

ഡ്രൈവർ കം അറ്റൻഡർ
ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ, മൂന്നാർ എന്നിവിടങ്ങളിലെ 2മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ ഡ്രൈവർ കം അറ്റൻഡർ ഒഴിവ്. കരാർ നിയമനം. യോഗ്യത: പത്താംക്ലാസ്, എൽഎംവി-ഡ്രൈവിങ് ലൈസൻസ്. അഭിമുഖം ഒക്ടോബർ 18 നു 11ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, തിരിച്ചറിയൽ കാർഡും സഹിതം ഹാജരാവുക.

ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്കർ
തിരുവനന്തപുരം വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഇന്റർസെപ്റ്റർ/ റെസ്‌ക്യൂ ബോട്ടിൽ ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്കർ ഒഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 18നു 10 ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഹാജരാവുക. 0471-2320486.

ലാബ് അസിസ്റ്റന്റ്

വയനാട് ഫിഷറീസ് വകുപ്പിന് കീഴിലെ തളിപ്പുഴ മത്സ്യ ഭവന്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. യോഗ്യത: മൈക്രോബയോളജി/ ബയോ ടെക്‌നോളജി/ബിഎഫ്എസ്‌സി ബിരുദം, തത്തുല്യം. ഒക്ടോബര്‍ 19 നകം തപാൽ മുഖേനയോ ഇ–മെയിലായൊ (adfwyd@gmail.com) അപേക്ഷിക്കണം. വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ- 673 576, വയനാട്. 7306254394."

"മേട്രൺ, റസിഡന്റ് ട്യൂട്ടർ
എറണാകുളം മലയാറ്റൂർ, ഏഴിക്കര പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകൾ, പെരുമ്പാവൂർ, പറവൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം. അഭിമുഖം ഒക്ടോബർ 17നു 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസിൽ. 0484 2422256.

അങ്കണവാടി വർക്കർ, ഹെൽപർ
അയ്യമ്പുഴ പഞ്ചായത്തിലെ അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 18–46. അപേക്ഷ ഒക്ടോബർ19നകം അങ്കമാലി ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.

അക്കൗണ്ടന്റ്
ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ മണ്ണഞ്ചേരി എംഇആർസി ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് നിയമനം. അപേക്ഷ ഒക്ടോബർ 19നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലോ മണ്ണഞ്ചേരി സിഡിഎസ് ഓഫിസിലോ ലഭിക്കണം. 0477-2254104.

കോഓർഡിനേറ്റർ
ആലപ്പുഴ സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ജില്ലയിലെ 10 സ്കൂളുകളിൽ തുടങ്ങുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോഓർഡിനേറ്റർ നിയമനം. അഭിമുഖം ഒക്ടോബർ 18നു 10.30നു സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ ഓഫിസിൽ. 0477–2239655


"അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ
ആലപ്പുഴ ജില്ലയിലെ വനിത–ശിശു വികസന വകുപ്പിന്റെ സഖി വൺ സ്റ്റോപ് സെന്ററിൽ വനിതകൾക്ക് അവസരം. സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ-1 ഒഴിവ്), കേസ് വർക്കർ (2) എന്നിവയാണ് ഒഴിവുകൾ. ഒക്ടോബർ 16വരെ അപേക്ഷിക്കാം. 0477–2960171.


കംപ്യൂട്ടർ പ്രോഗ്രാമർ
മലപ്പുറം എടപ്പാളിലെ ഐഎച്ച്ആർഡിയുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 17നു നടക്കും.
∙യോഗ്യത: ബിഎസ്‌സി കംപ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ് വിജയം അല്ലെങ്കിൽ പിജിഡിസിഎ വിജയം. 91884 71498.





Previous Post Next Post
ജോലി ഒഴിവുകൾ അറിയാൻ വാട്സ്ആപ്പ് 

Ads

نموذج الاتصال