കൊച്ചിന്‍ ഷിപ്‌യാര്‍ഡ് അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍: പത്താം ക്ലാസ് ജയം


കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറി തസ്തികകളിലായി 20 ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 30 വരെ. 

വെബ്‌സൈറ്റ്: www.cochinshipyard.in.

ശമ്പളം: 55,384 രൂപ. 

തസ്തികയും യോഗ്യതയും

അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍):3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍): 3 വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറി ങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ഇലക്ട്രിഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്): 3 വര്‍ഷ ഇലക്ട്രോണിക്‌സ്/ 
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.  

അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്): 3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍: 60% മാര്‍ക്കോടെ ബി.എ/ബി.എസ്.സി/ ബി.ബി.എ/ബി.സി.എ/ബികോം അല്ലെങ്കില്‍ 60% മാര്‍ക്കോടെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടിയില്‍ 3 വര്‍ഷ ഡിപ്ലോമ,  7 വര്‍ഷ പരിചയം.

അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍: പത്താം ക്ലാസ് ജയം, നാഗ്പുരിലെ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജില്‍നിന്നുള്ള സബ് ഓഫിസേഴ്‌സ് കോഴ്‌സ് ജയം അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ ജയം, 7 വര്‍ഷ പരിചയം.

അക്കൗണ്ടന്റ്: എം.കോം, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ബിരുദം, സി.എ/സി.എം.എ ഇന്റര്‍ ജയം, 5 വര്‍ഷ പരിചയം.  പ്രായം : 45 കവിയരുത്. അര്‍ഹര്‍ക്ക് ഇളവുണ്ട്.

Supervisor at Cochin Shipyard 20 vacancy Application till 30 October"
Previous Post Next Post
ജോലി ഒഴിവുകൾ അറിയാൻ വാട്സ്ആപ്പ് 

Ads

نموذج الاتصال