ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ കേരളത്തിൽ ജോലി നേടാൻ അവസരം. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസിലേക്കാണ് നേരിട്ടുള്ള അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾ താഴെ
റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫീസർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻ് നടത്തുന്നത്.
ഡയറക്ട് ഏജന്റ്
▪️18 വയസ് കഴിഞ്ഞവർക്കാണ് അവസരം.
▪️കേന്ദ്ര- സംസ്ഥാന അംഗീകൃത പത്താം ക്ലാസ് വിജയം അനിവാര്യം.
▪️അഭ്യസ്തവിദ്യരും സ്വയം തൊഴിൽ സംരംഭകരുമായ ചെറുപ്പക്കാർ, വിദ്യാർഥികൾ, അംഗനവാടി ജീവനക്കാർ, മഹിള മണ്ഡൽ പ്രവർത്തകർ, ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർ, പഞ്ചായത്ത് അംഗങ്ങൾ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
▪️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഫീൽഡ് ഓഫീസർ
▪️ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്‌തികകളിൽ നിന്ന് ഉൾപ്പെടെ വിരമിച്ച കേന്ദ്ര, സംസ്ഥാന ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ എന്നിവർക്ക് അവസരം.
▪️ആലപ്പുഴ പോസ്റ്റൽ ഡിവിഷൻ്റെ പരിധിയിൽ വരുന്ന അരൂർ, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ള യോഗ്യരായ അപേക്ഷകർ ഒക്ടോബർ 14ന് രാവിലെ 10 മണിമുതൽ 12 മണിവരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബയോഡാറ്റ, 2 വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈയ്യിൽ കരുതണം.
സ്ഥലം: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ്
അഭിമുഖത്തിന് മുൻകൂർ രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ ബയോഡാറ്റ dopli alappuzha@gmail.com എന്ന അഡ്രസ്സിൽ മെയിൽ ആയോ, 8547680324 എന്ന നമ്പറിൽ വാട്ട്സാപ്പ് സന്ദേശമായോ ഒക്ടോബർ 13 വരെ നൽകാം