ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് നിരവധി ജോലികൾ നിങ്ങളെ കാത്തിരിക്കുന്നു

Jobs,jobOpportunity,KeralajobVacancy,Thozhiveedhi,thozhilvaartha,Joliozhivu, innathejoli,MyKeralajob,Governmentjob,jobrequirement,localjobs,lullujobs

ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം


നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 2024 ഒക്ടോബര്‍ ഏഴിന് പ്രായപരിധി 40 വയസ്സ് കവിയരുത്.

ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എമ്മും കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ക്കു വേണ്ട യോഗ്യത. 

ശമ്പളം: പ്രതിമാസം 15,000 രൂപ.

 ആയുര്‍വേദ തെറാപിസ്റ്റിന് ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് വിജയമാണ് യോഗ്യത. ശമ്പളം: പ്രതിമാസം 14,700 രൂപ. 

അംഗീകൃത സ്ഥാപനത്തില്‍ നിന്നും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് അനുവദിക്കും.

നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 15 ന് കല്‍പ്പാത്തിയിലെ ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നടക്കും. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് രാവിലെ 11 മണിക്കുമാണ് വാക് ഇന്‍ ഇന്റര്‍വ്യൂ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തണം.

സ്ഥലം :പാലക്കാട്

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain