"യു.എ.ഇയില്‍ സെക്യൂരിറ്റി; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം"


യു.എ.ഇയില്‍ സെക്യൂരിറ്റി; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് സെക്യൂരിറ്റി റിക്രൂട്ട്‌മെന്റ്. പുരുഷന്‍മാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദവിവരങ്ങള്‍ വായിച്ച് അപേക്ഷ നല്‍കാം. ഒക്ടോബര്‍ 31 വരെയാണ് അവസരം


യോഗ്യത
എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 
സെക്യൂരിറ്റിയായി (സൈന്യം, പൊലിസ് , സെക്യൂരിറ്റി) മേഖലകളില്‍ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്. (സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
കൂടാതെ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയണം (സംസാരിക്കാനും വായിക്കാനും എഴുതാനും). കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് അഭികാമ്യം. സുരക്ഷ, പൊതുസുരക്ഷ എന്നീ വിഷയങ്ങളില്‍ നിയമപരമായ അറിവ് ഉണ്ടായിരിക്കണം. സെക്യൂരിറ്റി ജോലിയുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ അവഗാഹം ഉണ്ടാകണം.
കുറഞ്ഞത് 175 സെ.മീ ഉയരം വേണം. 
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. നല്ല കേള്‍വി ശക്തിയും കാഴ്ചശക്തിയും വേണം. കാണാന്‍ സ്മാര്‍ട്ട് ആയിരിക്കണം. ശരീരത്തില്‍ പുറമെ കാണുന്ന രീതിയില്‍ ടാറ്റൂ ഉണ്ടായിരിക്കരുത്. പാടുകളും പ്രത്യക്ഷത്തില്‍ ഉണ്ടാകരുത്


പ്രായപരിധി
25നും 40നും ഇടയിലാണ് പ്രായപരിധി


ശമ്പളം
ജോലി ലഭിച്ചാല്‍ 1200 ദിര്‍ഹം അടിസ്ഥാന ശമ്പളമായി ലഭിക്കും. ഹൗസിങ് കമ്പനി താമസസൗകര്യം ഒരുക്കും (ഷെയറിങ്). ട്രാന്‍സ്‌പോര്‍ട്ട്- കമ്പനി ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അലവന്‍സ്- 720 ദിര്‍ഹം (ജോലിക്ക് എത്തുന്നദിവസത്തെ അടിസ്ഥാനമാക്കി). 342 ദിര്‍ഹം ഓവര്‍ ടൈം അലവന്‍സായും ലഭിക്കും. (മാനദണ്ഡങ്ങള്‍ ബാധകം)


അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി സഹിതം jobs@odepc.in എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കണം. സിവിയില്‍ നിങ്ങളുടെ നീളവും, ശരീരഭാരവും പ്രത്യേകം പരാമര്‍ശിക്കണം


Security in UAE Appointment by Government of Kerala You can apply till October 31"


Previous Post Next Post

نموذج الاتصال